Wednesday, 16 March 2016

USEFUL BACTERIA( mal.Blog)








വീട്ടിൽ ഉണ്ടാവുന്ന  മാലിന്യങ്ങൾ എന്തെല്ലാമാണ് ?  ഇലക്ട്രോണിക് മാലിന്യം എന്ന് അറിയപ്പെടുന്ന  ഇ- മാലിന്യങ്ങൾ ,പ്ലാസ്റ്റിക്‌, തുകൽ, റബ്ബർ,പാട്ട ,വിവിധ തരം പാത്രങ്ങൾ ഉൾപ്പെടുന്ന  ലോഹ മാലിന്യങ്ങൾ, പേപ്പർ , നോട്ട് ബുക്ക് , മാഗസിൻ, അടുക്കള മാലിന്യം   എന്നിവയാണ് പ്രധാന ഇനങ്ങൾ .       എന്നാൽ ഇവയിൽ 90% ഇനങ്ങളും പുനരുപയോഗിക്കൻ  കഴിയു ന്നവയോ ,രൂപന്തരപ്പെടുത്തുവാൻ  കഴിയുന്നവ യോ , വളമായി മാറ്റാൻ കഴിയുന്നവ യോ ആണ്.
 ഗാർഹിക മാലിന്യങ്ങളിൽ റബ്ബർ, തുകൽ, കുപ്പിചില്ല്  എന്നിവ ഒഴികെ  എല്ലാ   ഇനങ്ങൾ ക്കും വിപണന സാധ്യത ഉള്ളവയാണ്.





ഇന്ന്  ഇന്ത്യയിൽ ആകെ ഇരുപതോളം മാലിന്യ സംസ്കരണ  രീതികൾ പ്രയോഗത്തിലുണ്ട്. നമ്മുടെ കേരളത്തിൽ പ്രധാനമായും അഞ്ചുരീതികൾ നിലവിലുണ്ട്.  ബയോഗ്യാസ്, റിങ്ങ് , മണ്ണിര, പൈപ്പ്, ബയോബിൻ  എന്നിവയാണവ . ബയോഗ്യാസ് സംവിധാനത്തിൽ ദിനംപ്രതി ഒരു കിലോ വേസ്റ്റിൽ കുറയാത്ത മാലിന്യം ഉള്ളവർക്കെ വിജയകരം ആകുന്നുള്ളു. മണ്ണിര സംവിധാനത്തിലാവട്ടെ  പരിപാലനം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വിജയകരമാവില്ല. പൈപ്പ് സംവിധാനം ഏലി പൈപ്പ് മറിച്ചിടുക ,  പുഴു ശല്യവും ഉണ്ടാകുന്നതിനാൽ  അതും വിജയ  സാധ്യത കുറവാണ് .കേരള കാലാവസ്ഥയിൽ , സ്ഥലമുള്ളവർക്ക്  കുഴി കമ്പോസ്റ്റ് അല്ലെങ്കിൽ റിങ് കമ്പോസ്റ്റ്  സംവിധാനവും ഫ്ലാറ്റ, സ്ഥലമില്ലാത്തവർ എന്നിവർക്ക് ബയോ ബിന്നും ആണ് ഫലപ്രദം ഈ രണ്ടു സംവിധാനത്തിലുംഅതിവേഗ ദഹനത്തിന്   ഉപയോഗിക്കുന്ന ജൈവ കൂട്ടാണ്  ഇ ,എം ഉം,  ഇനാകുലവും. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതും ,ശുചിത്വമിഷനീലുടെ  ശുപാർശ ചെയ്യുന്നതുമാണ്.    


 വായു , അവായു  എന്നി രണ്ടു അവസ്ഥ കളിലും ജീവിക്കാനും പ്രവർത്തിക്കാനും  കഴിയു ന്ന  മൂന്ന് തരം  ബാക്ടിരിയകളെ ഉൾപ്പെടുത്തി , വളരെ ഉയർന്ന  അളവിൽ സജ്ജമാക്കിയ  സൂക്ഷ്മാണു ക്കളുടെ  ലായനി രൂപമാണ്‌ ഇ എം എന്നറിയപ്പെടുന്ന എഫ്ഫെക്ടിവ് മൈക്രോ ഒർഗനിസെംസ്  അഥവാ കാര്യ ക്ഷമമായ സൂക്ഷ്മാണു സംവിധാനം.

 മനുഷ്യന് ഉപകരപ്രധമായതും  നമ്മുടെ ഉമിനീരിലും ആമാശയത്തിലും ധാരാളമായി കണ്ടു വരുന്നവയണിവ . ഇവ മണ്ണിലും ധാരാളമായുണ്ട് അതുകൊണ്ടാണ്  മനുഷ്യനു  ഈ ഭൂമിയിൽ നില നിൽക്കാൻ  കഴി യുന്നത്‌ തന്നെ .


  • ഇ എം വിജയകരമായി പ്രയോഗിച്ച  സന്ദർഭങ്ങൾ നിരവധി ഉണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സുനാമി മൂലമുണ്ടായ മാലിന്യ പകർച്ച വ്യാധി തടഞ്ഞത്.
  • ശബരിമല പമ്പാനദി ശുചികരണം. 
  • മൈസൂർ നഗരം രണ്ടായിരത്തി പതിനഞ്ചിലെ മികച്ച മാലിന്യ മുക്ത നഗരമാക്കിയത്.
  • കൊച്ചി കോർപറേഷനിൽ പതിനേഴു വാർഡുകളിൽ നടപ്പാക്കിയ ചേന, വാഴ  പദ്ധതി.
  • ബ്രഹ്മപുരം മാലിന്യപ്ലാന്റ്  പുനഃ സംസ്കരണം 
  • ക്രഡായി ബയോ ബിൻ, ആലപ്പുഴ ഏറോബിക് രീതി  എന്നിവയിൽ ഇ എം ഉപയോഗിച്ച് തുടങ്ങിയത്.




 ഈ മൂന്ന് തരാം ബാക്ടിരിയകളെ ഉൾപ്പെടുത്തിയുള്ള  സ്റ്റോക്ക്‌ ലായനിയെ ആണ് ഇ എം -1 എന്ന് പറയുന്നത്,  നിദ്രവസ്ഥയിലുള്ള  ഇവയെ  അച്ടിവേറ്റ് ചെയ്ത ലായനിയെ ആണ് ഇ എം -2 എന്ന് പറയുന്നത്. അവയെ നേര്പ്പിച് ഉപയോഗിക്കാൻ തയ്യാറായ ലായനിയെ ഇ എം- 3 എന്നും പറയുന്നു.











 യുഇന്ത്യടെ  കിഴക്ക ൻ  മേഖലകളിൽ  ആഞ്ഞടിച്ച സുനാമി ക്കു പിന്നാലെ ലോകാരോഗ്യ സംഘടന പ്രവചിച്ചത്  സുനാമിയെക്കാളും  വലിയ ദുരന്ത ങ്ങൾ അനന്തരം ഉണ്ടായേക്കാവുന്ന പകർച്ച വ്യാധിയിൽ നിന്നായിരിക്കും  എന്നായിരുന്നു. എന്നാൽ റെഡ് ക്രോസ്സ് പോലെ യുള്ള സംഘടന കളുടെ പിൻന്തുണയാൽ ജപ്പാൻ ടെക്നോളജി ആയ ഇ എം ഉപയോഗിക്കുകയും അപ്രകാരം  ആ പ്രവചനം സംഭവിക്കാതെ വൻ  ദുരന്തം ഒഴിവാകുകയും ചെയ്തു.




ആ ല പ്പു ഴ നടപ്പാക്കിയ ഏറോബിക് മോഡൽ (തുമ്പൂർമുഴി ) സംസ്കരണ രീതി  ഇത് എറണാകുളം ജില്ലയിൽ ഏലൂർ മുൻസിപ്പാലിറ്റി നടപ്പാക്കിയിട്ടുണ്ട്. സംസ്കരണ വേഗതക്കായി ഇ എം ഉപയോഗിക്കുന്നു


നമ്മുടെ പൂർവികർ  മാലിന്യ സംസ്കരണത്തിനായി പല രീതികൾ ഉപയോഗിച്ചിരുന്നു.  അവയിൽ പ്രധാനപ്പെട്ടവയാണ്  മോര് വെള്ളം തളിക്കൽ , ചാണകം വെള്ളം തളിക്കൽ  ശർക്കര വെള്ളം തളിക്കൽ  എന്നിവ. ഇവയിൽ  മാലിന്യം എളുപ്പത്തിൽ ദഹിക്കുവാൻ  സഹായിക്കുന്ന ഏതോ സൂക്ഷ്മ ജീവികൾ ഉണ്ടെന്നു അവർ മനസിലാക്കിയിരുന്നു. ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തുന്നതും  മണ്ണ് തറയിൽ ചാണകം മെഴുകുന്നതും,   ആ അറിവ് കൊണ്ടായിരുന്നു. അത് പോലെ  പാൽ  മോരാകുന്നതും ,  മധുര കള്ള്  പുളിക്കുന്നതും,    ഈസ്റ് ചേർത്ത മാവ് പുളിച്ചുപതയുന്നതും , പഴങ്ങൾ  വീഞ്ഞ് പോലെയുള്ള ലഹരി ദ്രാവകങ്ങൾ  ആകുന്നതും  ഏതോ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് മാത്രം അവർ മനസിലാക്കിയിരുന്നു. മാലിന്യം വേഗത്തിൽ ദഹിപ്പിക്കാൻ കഴിയുന്ന  സൂക്ഷ്മാണുക്കളെ ഇതിൽ നിന്നും വേർ തിരിച്ചടുത്തു  മാലിന്യ സംസ്കരണത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ലേ എന്ന്   ഇന്ന് നമ്മുക്ക് തോന്നുന്നത് പോലെ   ആ പഴമക്കാരും ചിന്തിച്ചിരുന്നു.      എൺപതുകളിൽ   ജപ്പാനിലെ ഒരു ശാസ്ത്ര  ഗവേഷകൻ   ഇത് തയ്യാറാക്കി വിപണിയിൽ എത്തിച്ചു കഴിഞ്ഞു . ഇതാണ്   ഇന്നറിയപ്പെടുന്ന ഫലപ്രദമായ സൂക്ഷ്മാണു  സംവിധാനം അഥവാ  ഇ എം  എന്നറിയപ്പെടുന്ന  " എഫക്റ്റീവ് മൈക്രോ ഓർഗാനിസം ."



ഇ എം  കൾച്ചർ ലഭിക്കുന്നത്  ആക്ടിവേറ്റ് ചെയ്ത ഒരു ലിറ്റർ  ലായനി രൂപത്തിലാണ്.    പുളിച്ച മണമുള്ള  ഈ ദ്രവകത്തിൽ ദശ ലക്ഷ കണക്കിന്  ഉപകാരപ്രദമായ  ബാക്ടീരിയകൾ  ഉൾകൊള്ളുന്നു.   ഫോട്ടോസി ന്തസിസ് , ലാക്ടോ ബാസിലസ് , ഈസ്റ്  എന്നി മൂന്ന് തരാം ബാക്ടീരിയകളെ  ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തികച്ചും സുരക്ഷിതവും  മനുഷ്യന് ഏറ്റവും ഉപകാര പ്രദമായതുമായ ബാക്ടീരിയകളെ മാത്രം  ഉൾകൊള്ളിച്ചു കൊണ്ട് നിർമിച്ച  ലയനി യാണിത്.  ഇത് നിശ്ചിത അളവിൽ നേർപ്പിച്  മാലിന്യത്തിനു മുകളിൽ  തളിക്കുകയോ  സ്പ്രേ ചെയ്യുകയോ  ചെയ്യുന്ന ലളിതമായ  ഒരു സംസ്കരണ രീതിയാണിത്.



ഇരുനൂറു രൂപയോളം വരുന്ന ഒരു ലിറ്റർ ലായനി ഒരു മാസം  ഒരു ഇടത്തരം വീട്ടിലേക്ക്  ഉപയോഗിക്കാൻ കഴിയുന്നതും  അതിൽ നിന്നും ഇരുനൂറുരൂപക്കു മുകളിൽ വില വരുന്ന ജൈവ വളം  നിർമിക്കാൻ കഴിയുന്നതുമാണ്.         ഈ ഇ . എം ജൈവ വളം ചെടികൾക്കും കൃഷി ക്കും  വളരെ ഗുണപ്രദമായതും , രോഗ പ്രതിരോധശേഷി പ്രധാനം ചെയ്യുന്നതുമാണ്   ആയതിനാൽ  ഇതിന് വൻ  ഡിമാൻഡ് ഉള്ളതാണ്. ഇത്  മനുഷ്യനോ മറ്റു ജീവജാലകൾക്കോ, സമീപ കിണറുകൾക്കോ  യാതൊരുവിധ ദൂഷ്യം ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഗുണകരവുമാണ്. ജലസ്രോതസുകൾ ശുദ്ധികരിക്കുന്നതിന് ഉപയോഗിക്കുന്നത് കൂടാതെ കന്നുകാലികളിലെ ദഹന പ്രശ്നങ്ങൾക്ക് ഡോക്ടർമാർ  ഇ. എം . ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുവാൻ നിർദ്ദേശിക്കാറുണ്ട് .ഇ . എം. ലായനി നമ്മളുടെ ശരീരത്തോ ,മുറിവിലോ ആയാൽ പോലും ഒരു പ്രശ്നവും ഇല്ല 


.




തദ്ദേശ സ്ഥാപനങ്ങളിൽ ഈ രീതി  നടപ്പാക്കുവാൻ പരിശീലനം നേടിയ  മികച്ച

 വോളണ്ടീയർമാരെ സജ്ജമാകേണ്ടതുണ്ട്.     കുടുംബശ്രീ, ആശ വർക്കർമാർ , തൊഴിലുറപ്പു അംഗങ്ങൾ  ഇവരിൽ താൽപര്യമുള്ളവരെ ഇതിനായി ഉപയോഗപ്പെടുത്താം. ഓരോ വാർഡിലും വാർഡുമെമ്പർ  വിതരണ സംവിധാനം ഒരുക്കണം. ഈ സംരംഭത്തിന് ശുചിത്വ മിഷനിൽ നിന്നും സഹായധനവും സബ്‌സിഡിയും നേടണം. ഈ സംരംഭത്തിന് പേര് ഇ എം കുഴി കമ്പോസ്റ്റു എന്നും ബയോ ബിൻ കമ്പോസ്റ്റ് എന്നും അറിയപ്പെടും. . ഇതിനായി കൃഷി ഭവൻ , ഹോൾട്ടികോർപ്, എന്നിവരുമായി എന്നിവരുമായി സഹകരിച്ചും , വാഴ,ചേന, ചേമ്പ്, തുടങ്ങിയ വിത്തുൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്താൽ  ഒരു മുനിസിപ്പാലിറ്റിയിലെ അല്ലെങ്കിൽ ഒരു പഞ്ചായത്തിലെ  ഉറവിട ജൈവ മാലിന്യ സംസ്കരണം  വിജയകരമാക്കാം.






























ഇ. എം. മറ്റു ഉപയോഗങ്ങൾ 



  

ഇ. എം. പത്തിരട്ടി വെള്ളവുമായി നേർപ്പിച്ചു വാഷ്ബേസണിലുടെ  ഒഴിക്കുക വഴി , പ്രസ്തുത ടാങ്കിൽ ലായനി എത്തുകയും ജൈവവികടന പ്രക്രിയ  നടക്കുകയും അർദ്ധഖര രൂപത്തിലുള്ള പദാർത്ഥങ്ങൾ ദ്രവിച്ചു പോകുകയും, ലൈനിലുള്ള ബ്ലോക്ക്കൾ മാറുകയും ചെയ്യുന്നു.






ഇ . എം .കിച്ചൺ സിങ്കിലൂടെ മേൽ പറഞ്ഞ അനുപാതത്തിൽ ഒഴിച്ചാൽ ലൈനിലുള്ള ബ്ലോക്കുകൾ വിഘടിച്ചു മാറുകയും , ടാങ്കിൻെറ അടിഭാഗത്തു രൂപപ്പെടാറുള്ള കൊഴുപ്പു പാട  വിഘടിപ്പിച്ചു ഇല്ലാതാക്കുകയും തടഞ്ഞു നിന്ന വെള്ളം ഭുമിയിലേക്കു  തഴുതിറങ്ങുകയും   ചെയ്യും .ഇത് ഇടക്കിടക്ക് ചെയ്താൽ ടാങ്ക് നിറയാതെ ഒരുപാടു നാൾ മുന്നോട്ടു പോകാൻ കഴിയും .






ഇ. എം.ൻ്റെ മറ്റൊരു പ്രധാന ഉപയോഗമാണ് സെപ്റ്റിക് ടാങ്ക് ക്ലീനിങ്. ടാങ്ക് തുറക്കാതെ ടാങ്കിനകം ക്ലീൻ ചെയ്യാം എന്നതാണ്‌ ഇതിൻ്റെ ഗുണകരമായ ഒരു വശം  .ഇതിന് ഒരു ലിറ്റർ ഇ . എം. ലായനി പത്തു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ( ഒരു ബോട്ടിൽ ലായനി  ഒരു ബക്കെറ്റ് വെള്ളത്തിൽ ) ക്ലോസെറ്റിലുടെ ഒഴിക്കുക .ടാങ്കിൽ എത്തുന്ന ലയനിയിലെ ബാക്ടീരിയകൾ അനേകം മടങ്ങായി പെരുകുകയും വിഘടന പ്രവർത്തനം ആരംഭിക്കുകയും ഖര മാലിന്യ വിഘടനം സംഭവിക്കുകയും അതിൻ്റെ അളവ് കുറക്കുകയും ചെയ്യുന്നു .
ആകർഷകരമായ പാക്കുകളിലാക്കി  സെപ്റ്റിക്ടടാ ങ്ക് ക്ലീനർ  എന്ന പേരിൽ് വളരെ കൂടിയ വിലയിൽ,  ഇതേ  ലായനി  ഇന്ന്  മാർക്കറ്റിൽ ലഭ്യമാണ്.

ഇനോക്കുലം 



 ഇ.. എം.ൽ ഉപയോഗിച്ചിട്ടുള്ള പ്രധാന മൂന്ന് ബാക്ടീരിയകളെ കൂടാതെ മാലിന്യ ദഹനത്തിന് ഉതകുന്ന ഏതാനും സൂഷ്മാണുക്കളെയും  കൊക്കോപിറ്റ്‌ (ചകിരിച്ചോറ് )ൽ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു സംയുക്തമാണ് ഇനോകുലംഎന്നറിയപ്പെടുന്നത് . .      ഭക്ഷണ അവശിഷ്ടങ്ങളിൽ ഉള്ള ജലാംശത്തെ വലിച്ചെടുക്കാനുള്ള ചകിരിച്ചോറിനുള്ള കഴിവും സൂഷ്മാണുക്കളുടെ പ്രവർത്തനവും മാലിന്യ സംസ്കരണം വേഗത്തിലാക്കുന്നു               ഇത് ത്രീ ജാർ ,കുഴി കമ്പോസ്റ് ,പൈപ്പ് കമ്പോസ്റ്റ് ,തുമ്പൂർ മുഴി കമ്പോസ്റ്റ് തുടങ്ങി നിരവധി സംവിധാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. .











😊😊😊😊



CLICK IN THE RIGHT ARROW FOR NEXT LESSON ..>>



Friday, 12 February 2016

WASTE NOT THE WASTE







ഉറവിട മാലിന്യ സംസ്കര ണ ത്തിന്  വിവിധ മാർഗങ്ങൾ 

വീട്ടിൽ ഒരു പൂച്ച ഉണ്ടെങ്കിൽ  മത്സ്യ മാംസാധികളുടെ അവശിഷ്ടങ്ങൾ , ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ  അവ   ഭക്ഷിക്കുകയും അതോടൊപ്പംതന്നെ  വീട്ടിലെ പല്ലി ,പാറ്റ ,എലി തുടങ്ങിയവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.








വീട്ടിൽ  ഒരു കോഴിയുണ്ടെങ്കിൽ  ധാന്യശകലങ്ങൾ,  ഭക്ഷണ ബാക്കി, ചിതൽ , പുഴു എന്നിവ ഇല്ലാതാകുകയും  അതുപോലെ വീട്ടിൽ ഒരു ആടുണ്ടെങ്കിൽ ഭക്ഷണ ബാക്കി, പച്ചക്കറി അവശിഷ്ടങ്ങൾ ,പഴതൊലികൾ ,ചീഞ്ഞ പച്ചക്കറികൾ  തുടങ്ങിയവ ഭക്ഷിച്ച് ഇല്ലാതാക്കുകയും,അതോടൊപ്പം ഇവയുടെ കാഷ്ടം കൃഷിക്ക് ആവശ്യമായ വളമായി ഉപയോഗിക്കാൻ സാധിക്കുന്ന തോടൊപ്പം വീട്ടിലേക്ക് ആവശ്യമായ ജൈവവളം,  മുട്ട,  പാൽ,  പച്ചക്കറികൾ, എന്നിവ ലളിതമായ രീതിയിൽ ഇവയിൽ  ഉൽപാദിപ്പിച്ച്  സ്വയം പരിയപ്തമാകുന്ന രീതി പഴയ കുടുംബങ്ങളിൽ നിലനിന്നിരുന്നു.












ഇന്ന് ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്ന പേരിൽ സർക്കാർ തലത്തിൽ തന്നെ, കൃഷിഭവൻ മുഖേനയും അല്ലാതെയും നിരവധി ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നുണ്ട്.  ഭാവിയിൽ ഇനി നാം അഭിമുഖികരിക്കുവാൻ പോകുന്ന ഏറ്റവും വലിയ വിപത്ത്  ഈ ഗ്രോ ബാഗുകളുടെ   സംസ്കരണ പ്രശ്നമാ യിരിക്കും.   ഇവ എല്ലാം റോഡിൽ വന്നു വീഴുന്ന ഘട്ടം ആരംഭിച്ചിരിക്കുന്നു.




ചില വീടുകളിൽ കുഴികൾ കുത്തി അതിൽ വേസ്റ്റ് നിക്ഷേപിച്ച്  കുഴി പകുതി ആകുമ്പോൾ മണ്ണിട്ട്  അതിനു മീതെ മണ്ണിട്ട് വാഴ നടുന്ന ഒരു രീതി ഉണ്ടായിരുന്നു.വീണ്ടും അടുത്ത കുഴി കുത്തി ഈ രീതി തുടർന്ന് പോകും. ചിലർ തെങ്ങിന് തടം എടുത്ത്  അവയിൽ  അടുക്കള മാലിന്യം നിക്ഷേപിച്ച് നേരിട്ട് ജൈവവളമാക്കി മാറ്റുന്ന രീതി അവലംഭിച്ചിരുന്നു. അവർ ആരും പുറത്ത് കൊണ്ടുപോയി പൊതുസ്ഥലത്തോ  അല്ലെങ്കിൽ മറ്റൊരാളുടെ പറമ്പിലോ വലിച്ചെറിയു മായിരുന്നില്ല.






എന്താണ് മാലിന്യം ? മാലിന്യം എന്ന ഒന്നുണ്ടോ ? കഴിഞ്ഞ പത്തു  വർഷമായി നാം കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്.അതിനു മുൻപും നിരവധി മനുഷ്യർ  ഇവിടെ ജീവിച്ചു പക്ഷെ അവരെ ആരെയും ഈ പ്രതിഭാസം  ബുദ്ധിമുട്ടിച്ചിട്ടില്ല .അതുമൂലം വായുവും ജലവും മലിനമയിട്ടില്ലയിരുന്നു .മാലിന്യം മൂലം പകർച്ച വ്യാധികൾ ഇല്ലായിരുന്നു. ഇതെല്ലം ഇപ്പോഴുണ്ടയതെങ്ങിനെ?
മുറ്റവും പറമ്പും തൊടിയും എല്ലാം ഉണ്ടായിരുന്ന ഒരു കാലം. വീടുകളിൽ പൂച്ച, കോഴി, ആട് , വാഴ ,തെങ്ങ്,അത്യാവശം പച്ചക്കറി തോട്ടം  ഇതൊക്കെയുള്ള ഒരു കുടുംബ പരിസ്ഥിതിഅന്ന് ഉണ്ടായിരുന്നു.അത് ഇന്ന്  ഇല്ലാതായതാണ്  മാലിന്യപ്രശ്നങ്ങളുടെ പ്രധാന  കാരണങ്ങളിൽ ഒന്ന്.
പേപ്പർകവർ , ഇലഎന്നിവക്ക് പകരമായി  പ്ലാസ്റ്റിക്‌ കടന്നു വന്നത്,
  കൂടാതെ ഇലക്ട്രോണിക് മാധ്യമ രംഗത്തുണ്ടായ വളർച്ചകൾ   ഇതെല്ലം മാലിന്യം വർധിക്കുവാൻ കാരണമായി.
ജൈവം, അജൈവം, ഇ മാലിന്യം എന്നിവ പുനരുപയോഗവും അവയെ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ചുള്ള അജ്ഞത യും ,അലസതയും കൂടി ചേർന്നപ്പോൾ  മാലിന്യം ഒരു വിപത്തായി മാറി.

0

0

















നമ്മുടെ നാടിന്  അനിയോജ്യമായ  സംസ്കരണ രീതി ഏതാണെന്നു ചോദിച്ചാൽ , നമ്മുടെ കാലാവസ്ഥ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ ഈർപ്പം,വേസ്റ്റ് ആയി മാറുന്ന ഭക്ഷ്യ ഇനങ്ങൾ ,ഇവ എല്ലാം പരിഗണിച്ചുകൊണ്ടുള്ള  ഒരു രീതിയാണ് നാം സ്വീകരിക്കേണ്ടത് . ഇതിനു മികച്ച മാർഗം എഫക്റ്റീവ് മൈക്രോ ഓർഗാനിസം   ആണെന്ന് പത്തു വർഷത്തെ അനുഭവം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.മറ്റു രീതികളിലെ പോരായ്മകളും പരീക്ഷിച്ചറിഞ്ഞതാണ്. 2011 ൽ പെയിൻ ആൻഡ് പാലിയേറ്റീവിന് വേണ്ടി ധന ശേഖരാർത്ഥം തുടങ്ങിവച്ചതും,തുടർന്ന് വരുന്നതുമായ വിതരണ സംവിധാനമാണ്'' ഇക്കോ റീച് '' 
ഒരു ലിറ്റർ ബോട്ടിലിനു ഇരുനൂറ് രൂപ വിലവരുന്ന ഈ സൊല്യൂഷൻ ഇടത്തരം ഒരു കുടുംബത്തിന് രണ്ടു മാസം ഉപയോഗിക്കാൻ കഴിയും , ഇതിൽ നിന്ന് ഇരുനൂറു രൂപയുടെ ഇ എം  ബയോ കമ്പോസ്റ്റു ലഭിക്കും.

എറണാകുളം ജില്ലയിൽ ആലുവ ചൂർണിക്കരയിലാണ് ഇത് ലഭിക്കുക 

ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക -828146615


























                 

 






















ഇ -മാലിന്യങ്ങൾ 


























plastic waste















എക്കോ റീച് ഇപ്പോൾ ലഭ്യമാകുന്നത്  കോട്ടയം ചെറിയാൻ ഹോളിസ്റ്റിക് സെൻററിലും ആലുവയിൽ കമ്പനിപ്പടിക്കു സമീപം ആർ എക്സ് ഹോമിയോ ക്ലിനിക്കിലും ലഭ്യമാണ് മൊബൈൽ -8281466155 &  9895005015

FOR  NEXT PAGE , PLEASE CLICK RIGHT ARROW  (BELOW)