Sunday, 29 November 2015

ZERO WASTE MANAGEMENT ( mal. blog)





നാടും, നഗരവും ,കാടും,പുഴകളും  മലിനമായി മാറികൊണ്ടി രിക്കുന്ന  ഒരു അവസ്ഥയിൽ  മറ്റേതു  ജീവകാരുണ്യ പ്രവർത്തനം പോലെ   പ്രാധാന്യം  നൽകേണ്ട  ഒരു ജീവ കാരുണ്യ  പ്രവർത്തനം  തന്നെയാണ്  മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള പ്രവർത്തനവും, മാലിന്യ നിർമാർജനത്തിനു  വേണ്ടിയുള്ള പ്രവർത്തനവും .  
കേരളത്തിലെ   പ്രത്യേക കാലാവസ്ഥയിൽ പകർച്ച വ്യാധികൾക്ക്  വളരാനുള്ള സാധ്യത ഏറെയാണ് . അത് കൊണ്ടു  തന്നെ മഴക്കാലം  തുടങ്ങുമ്പോൾ   രോഗങ്ങളുടെ  വരവും ആരംഭിക്കുകയായി . മാലിന്യത്തിൽ നിന്നുള്ള കൊതുക് , ഈച്ച,  പുഴുക്കൾ എന്നിവയും , ഒച്ച്,  എലി, പട്ടി  തുടങ്ങിയവയും  പരത്തുന്ന  വിവിധ പേരുകളിലുള്ള  രോഗങ്ങൾ  മൂലം  ആശുപത്രികൾ നിറയുന്നത് നാം കാണാറുള്ള  കാഴ്ചയാണ്. നമ്മുടെ സമൂഹത്തിനെ ബാധിച്ച ഒരു കാൻസർപോലെ  ആയി മാറിയിരിക്കുന്നു  മാലിന്യ പ്രശ്നം.
തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ  ശരിയായ പാത യിലൂടെ അല്ല  പോകുന്നത്.
 സർക്കാരുകൾ  അല്ലെങ്കിൽ  ശുചിത്വ മിഷൻ  പ്രഖ്യാപിക്കുന്ന  ഫ ണ്ടു കൾ  ദുരുപയോഗം ചെയ്യാനുള്ള  ഒരു മാർഗമായി  മാറിയിരിക്കുന്നു മാലിന്യ പ്രശ്നം . അതുകൊണ്ട്  മാലിന്യം ഉണ്ടാകേണ്ടത്  ചില തൽപ്പരകക്ഷികളുടെ ആവശ്യമായി  മാറുന്നുണ്ടോ  എന്ന് നാം  ചിന്തിച്ചു പോകുന്നതിൽ തെറ്റില്ല.   ഇതേ വകുപ്പുകൾ പ്രതിവർഷം  സംസ്ഥാനത്ത്  ചിലവിടുന്ന തുക  കേട്ടാൽ  നാം മൂക്കത്ത് വിരൽ വച്ചു പോകും. എന്നിട്ടും  പ്രശ്നങ്ങൾ കൂ ടു ന്നതല്ലാതെ  അൽപ്പം പോലും  നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.













നമ്മൾക്ക് മുൻപിൽ നിരവധി സംസ്കരണ  രീതികൾ  ഉണ്ടെങ്കിലും  അവ
 തിരഞ്ഞെടുക്കുന്നതിലും  പരിപാലന രീതിയെ കുറിച്ചുള്ള  അറിവില്ലായ്മയും    ഈ പദ്ധതികളുടെ വിജയത്തിന് തടസമായി. ഇരുപതിൽപ്പരം സാങ്കേതിക വിദ്യകൾ ഈ പ്രശ്നത്തിന് പരിഹാരമായി  നമ്മുക്ക് മുൻപിൽ  ഉണ്ടെങ്കിലും , ബയോഗ്യാസ് ,മണ്ണിര, പൈപ്പ്  ,കോണ്‍ക്രീറ്റ് റിംഗ്,  ഇ എം പിറ്റ് കമ്പോസ്റ്റ്   എന്നിവയിൽ  മാത്രം  ഒതുങ്ങി നില്ക്കുന്നു.




ഇന്ത്യയുടെ കിഴക്കൻ   തീരങ്ങളിൽ  അടുത്ത കാലത്തുണ്ടായ സുനാമി  മൂലം  നിരവധി ജീവജാലകങ്ങൾ ചത്തൊടുങ്ങി . അന്ന് ലോകാരോഗ്യ സംഘടന കളും  റെഡ്ക്രോസ് പോലെ യുള്ള സംഘടന കളും പ്രവചിച്ചത്   സുനമിയെക്കാളും  വലിയ ദുരന്തം  ഈ  അവശിഷ്ടങ്ങളിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധികൾ  കാരണം ആയിരിക്കുമെന്നാണ്. അതിൽ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയത്  ജപ്പാൻ ടെക് നോളോജി  ആയ  ഇ . എം  അഥവ  ഫലപ്രദമായ സൂക്ഷ്മാണു  സംവിധാനം  എന്ന രീതി  ഉപയോഗിച്ചാണ്. അതിനു ശേഷം   ഭാരതത്തിൻ  കിഴക്കൻ  സംസ്ഥാനങ്ങളിൽ  ഈ ബയോ കൾച്ചർ  പ്രചാരം നേടി.


 


   
        ഇരുപത്  ലിറ്ററിൽ  താഴെ  ഇ എം  ലഭ്യമല്ല എന്നുള്ളതും  ആക്ട്‌വെറ്റ്  ചെയ്ത  ഈ ബയോകൾച്ചർ  രണ്ടര മാസത്തിനുള്ളിൽ  ഉപയോഗിച്ച് തീർക്കേണ്ടതിനാലും  ഈ ബയോകൾ ച്ചർ  വിതരണം ചെയ്യാൻ ആരും മുന്നോട്ട്  വരുന്നില്ല . അത് കൊണ്ട് തന്നെ ഈ അത്ഭുത ലായനി  ജനങ്ങളിലേക്ക് എത്തി ചേരുന്നില്ല  എന്നതാണ് യാഥർത്ഥ്യം . 

എറണാകുളം ജില്ലയിലുള്ള  ബ്രഹ്മപുരം മാലിന്യ സംസ്കരണ  പ്ലാന്റിന്റെ  പ്രവർത്തനം  അവതാളത്തിൽ  ആയപ്പോൾ, പുനരുദ്ധരിക്കാൻ  എത്തിചേർന്ന  വിദേശ സാങ്കേതിക വിദഗ്ദർ  ആദ്യം നിർദേശിച്ചത്  ദുർഗന്ധം  കുറക്കാനായി  ഇ  എം  സ്പ്രേ  ചെയ്യനായിരുന്നു . 2015 നവംബർ  ആദ്യ ആഴ്ച യിലെ ഉപയോഗം കൊണ്ട്  ദുർഗന്ധം  കുറയുകയും  അതിന്റെ അറ്റകുറ്റ പണികൾ ആരംഭിക്കാനും കഴിഞ്ഞു.





ഇന്ന് പലയിടത്തും ഉപയോഗിക്കുന്ന ബയോഗ്യാസ്‌, മണ്ണിര ,പൈപ്പ് കമ്പൊസ്റ്റിങ്ങ്  എന്നിവ സ്വയം പരീക്ഷിച്ച്,  അവ ഉപയോഗിക്കുന്നവരിൽ നിന്നും  ഇവ എത്ര  ഉപകാരപ്പെട്ടു  എന്നു മനസ്സിലാക്കിയതിനു ശേഷമാണ് , കൂടുതൽ ഫലപ്രദമായ മറ്റൊരു  മാർഗത്തെ  കുറിച്ച് ചിന്തിച്ചതും, അങ്ങിനെ അതി നൂതന സാങ്കേതിക വിദ്യ എന്ന് അവകാശപ്പെടുന്ന     ഇ  എം പരീക്ഷിക്കാൻ തീരുമാനിച്ചതും.      ആറു  വർഷമായി  സ്വന്തം വീട്ടിലും, അയൽ വീടുകളിലും, സു ഹൃ ത്തുക്കളുടെ  വീടുകളിലും  പരീക്ഷിച്ചതിന്റെ  വിജയത്തിൽ ഇത്  ഒരു വെല്ലുവിളിയായി  ഇ.  എം. നെ ഏറ്റെടുത്തു . ഇതിനു വേണ്ട  സാങ്കേതിക വിദ്യയും  നിർദേശങ്ങളും   നൽകിയത്  കോട്ടയം  മണർക്കാടുള്ള   സി. എ. എച്ച് . സി യുടെ പരിസ്ഥിതി സംരക്ഷണ വകുപ്പാണ്.എറണാകുളം ജില്ലയിൽ ഇപ്പോൾ ഇത് ലഭിക്കുന്നത്  ഇടപ്പിള്ളി യിലും തായിക്കാ ട്ടുകരയിലുമാണ് (മുതിരാപ്പടം )


കേരള കാലാവസ്ഥ പ്രകാരം അനുയോജ്യമായ ഏതാനും സംസ്കരണ രീതികളും അവയുടെ ദോഷങ്ങളും ഗുണങ്ങളും നമ്മുക്ക്  ഒന്ന് പരിശോധിക്കാം 



 ഇന്ന് ഏറ്റവും കുടുതലായി ഉപയോഗിക്കുന്ന സംസ്കരണ രീതികളാണ്  മണ്ണിരകമ്പോസ്റ്റ് ,   ബയോഗ്യാസ്‌ സംവിധാനം ,    പൈപ്പ് കമ്പോസ്റ്റ്,     ഇ എം പിറ്റ്  കമ്പോസ്റ്റ് ,  ബയോബിന്എ ന്നിവ.

ഈ സംസ്കരണ രീതികൾ  പ്രതിപാദിക്കുന്നതോടൊപ്പം ,ഇവയിൽ പല സംവിധാനങ്ങളും ഏറെകുറെ പരാജയപ്പെടാനുണ്ടായ കാരണങ്ങളും കുടി ഇതിൽ വിലയിരുത്തുന്നുണ്ട്.



മണ്ണിര കമ്പോസ്റ്റ്




മണ്ണിര ജാറും  മണ്ണിരയും 


ആഫ്രിക്കൻ  മണ്ണിര എന്നറിയപ്പെടുന്ന 'യൂഡ്രില്ലസ് യൂജിൻ '  എന്ന മണ്ണിരയാണ്  പ്രധാനമായും മണ്ണിര കമ്പോസ്റ്റിനായി  ഉപയോഗിക്കുന്നത്. പായ് വസ്തുക്കൾ  പ്രധാനമായും ഭക്ഷിക്കുന്നത് .  ഇവയുടെ ദഹന അവശിഷ്ടങ്ങളും,  ദഹന രസംശങ്ങളും , കുരുപ്പയും  ചേർന്നതാണ്  ഇവയുടെ കമ്പോസ്റ്റ് . ഇതിൽ  നിന്നും ലഭിക്കുന്ന  വെർമിവാഷ് , ലിച്ചേറ്റ്  എന്നിവ മികച്ച വളവും  മാർക്കറ്റിൽ  നല്ല വിപണന സാധ്യത  ഉള്ളതാണ്. വളരെ വേഗത്തിൽ വംശ വർദ്ധനവ് ഉള്ളതിനാൽ  ഇവയെ വിറ്റും ഒരു വരുമാന മാർഗ്ഗമാക്കാം.

  ചെറിയ കുടുംബങ്ങൾക്കും,  ഫ്ലാറ്റുകൾക്കും    യോജിച്ചതും     പരിപാലനത്തിൽ  വളരെ ശ്രദ്ധ നൽകേണ്ടതും അയ   ഒരു സംസ്കരണ രീതിയാണിത്. 






യൂഡ്രില്ലസ് യൂജിൻ എന്ന  മണ്ണിര 

(കൂടുതലായും ഉപയോഗിക്കുന്ന മണ്ണിര )











വെർമി കമ്പോസ്റ്റ് അഥവ  മണ്ണിര കമ്പോസ്റ്റിങ് ദോഷ വശങ്ങൾ 


ചൂടു വെള്ളം,  എണ്ണ,  നാരങ്ങ ഇനങ്ങൾ , അവയുടെ തൊണ്ട് ,  അമിതമായ എരുവ്, പുളി  എന്നിവയും ഈ മണ്ണിരക്ക് ദോഷം ചെയ്യും.  പ്രത്യകിച്ച്  ചെറിയ ജാറു കളിൽ  സംസ്കരിക്കുമ്പോൾ   . എലി , എറുമ്പ്  എന്നിവയിൽ നിന്ന് സംരക്ഷണം നൽകേണ്ടതും , അതിനായി  ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിനു നടുവിൽ ഉയർത്തി ജാർ സ്ഥാപിക്കണം. ജാറിനുള്ളിൽ വെസ്റ്റിനോടൊപ്പം ജലാംശം കൂടുതലായാലും കുറവായാലും  മണ്ണിരക്ക് ദോഷം ചെയ്യും.. ജലാംശം കൂടുതലായാൽ പുഴുക്കൾ ഉണ്ടാകുകയും ദുർഗന്ധം ഉണ്ടാകുകയും ചെയ്യും .മണ്ണിലാണെങ്കിൽ ഇവ പരിസ്ഥിതിക്കനുസരിച് മാറിപ്പോകും. എന്നാൽ ജാറിനുള്ളിൽ അങ്ങനെ സാധ്യമല്ലലോ. പരിപാലനം വളരെ  ആവശ്യമുള്ള ഒരു സംവിധാനമെന്നതും എല്ലാ മാലിന്യവും ഇതിൽ ഇടുവാൻ സാധ്യമല്ല എന്നുള്ളതും ഇതിന് പോരായ്മയായി കാണുന്നു.



ബയോഗ്യാസ്‌ സംവിധാനം





ബയോഗ്യാസ്‌ ടാങ്ക് 

വായു സമ്പർക്കം ഇല്ലാത്ത അവസ്ഥയിൽ ബാക്ടിരിയകളുടെ സഹായത്താൽ  ജൈവ മാലിന്യങ്ങൾ അഴുകുമ്പോൾ  ഉണ്ടാകുന്നതാണ് ബയോഗ്യാസ്‌.
വീട്ടിൽ ഉണ്ടാകുന്ന  അടുക്കള മാലിന്യം  ഇല്ലാതാകുന്ന തോടൊപ്പം  പാചക വാതകവും , ചെറിയ തോതിൽ ജൈവവളവും  ലഭ്യമാകുന്നു എന്നതാണ് ഈ സംസ്കരണ യുണിറ്റി നുള്ള നേട്ടം . 

ബയോഗ്യാസ് സംവിധാനത്തിനുള്ള പോരായ്മകൾ




ചെറിയ കുടുംബ ങ്ങൾക്ക് ഈ സംവിധാനം ഗുണകരമല്ല എന്നതാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. ഏറ്റവും ചെറിയ ബയോഗ്യാസ്‌ യുണിറ്റ് സംവിധാനത്തിനു പോലും, പ്രതിദിനം ഒരു  കിലോ അനുയോജ്യമായ മാലിന്യം നൽകാൻ കഴിയണം .നിർമാതാക്കൾ പറയുന്ന രീതിയിൽ മാലിന്യം കൊത്തി അരിഞ്ഞു  ചെറിയ രൂപത്തിൽ  ആക്കി  ഇടേണ്ടതും,  ടാങ്കിൽ ഇടുവാൻ പാടുള്ളതും പാടില്ലാത്തതും ഏതെന്നു തിരിച്ചറിഞ്ഞു ഇടുവാനും ശ്രദ്ധിക്കണം. അതിനാൽ  ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതാണ് ഈ യൂനിറ്റിനു നല്ലത്.


കൃഷി,പശു   എന്നിവയുള്ള വീടുകളിൽ  ഈ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നുണ്ട് . ഇത്തരം യുണിറ്റ് വാങ്ങിക്കുന്നതിനു മുൻപ്  ഉപയോഗിക്കുന്നവരിൽ നിന്നും, വാങ്ങിയവരിൽ നിന്നും  അഭിപ്രായങ്ങൾ ആരായുക.  ഫ്ലാറ്റുകൾ, കൂട്ടുകുടുംബങ്ങൾ എന്നിവയിലും ,  കേന്ദ്രികൃത  രീതിയിൽ തദ്ദേശ സ്ഥാപന ങ്ങളും ഈ രീതി ഫലപ്രദമായി ഉപയോഗിക്കുന്നു .   











പൈപ്പ് കമ്പോസ്റ്റ് രീതി

തദ്ദേശ സ്ഥാപന ങ്ങൾ വഴി  ഏറ്റവും കൂടുതൽ വിതരണം നടത്തിയതും നടത്തുന്നതുമായ  ഒരു സംസ്കരണ രീതിയാണ്‌ പൈപ്പ് കമ്പോസ്റ്റ്.ചിലവ് കുറവ്,  ചുരുങ്ങിയ സ്ഥലം ,  സ്ഥാപിക്കാൻ എളുപ്പം എന്നിവ ഈ രീതിയെ ജനകിയമാക്കി . 

പൈപ്പ് കമ്പോസ്റ്  ദോഷവശങ്ങൾ


കുറച്ചു മാലിന്യം മാത്രമേ സംസ്കരിക്കാൻ കഴിയു എന്നതും പൈപ്പി ന്റെ  അടിഭാഗം മാത്രം മണ്ണുമായി ബന്ധ പ്പെടുന്നു ള്ളു  എന്നതിനാലും മാലിന്യ ദഹന വേഗത കുറവാണ് .അത് കൊണ്ട് പലപ്പോഴും പുഴു ശല്യം ഉണ്ടാകാറുണ്ട് എന്നതാണ് ഈ യുനിറ്റിന്റെന്യൂനത . അതോടൊപ്പം  ദുർഗന്ധവും   ഉണ്ടാകുന്നു.പൈപ്പി ന്റെ അടിയിൽ സൈഡ് ഭാഗങ്ങളിൽ ദ്വാരം ഇടുന്നത്  കുറച്ചു കൂടി ഫലപ്രദം ആയിട്ടു കാണുന്നു ണ്ടെങ്കിലും,  എലി പൈപ്പ് തുരന്നു മറിച്ചിടുന്നു  എന്ന സ്ഥിതിയും കാണുന്നുണ്ട്.




റിംഗ് കമ്പോസ്റ്റിൽ  ഭൂമിയുമായി  കൂടുതൽ പ്രതല ബന്ധം കിട്ടുന്നതിനാൽ,  പൈപ്പ് കംപോസ്ടി ങ്ങിനേക്കാൾ  കുറെ കൂടി ഗുണകരമാണ്.  മേൽ പ്പറഞ്ഞ എല്ലാ രീതികളിലും സ്വഭാവികമായ സൂക്ഷ്മാണുക്കൾ മുഖേന ആണ്  ദഹനം  സംഭവിക്കുന്നത്. ദഹന വേഗത കൂടുവാനായി  ഇ എം ലായനി യോ, മുൻ കാലങ്ങളിൽ   മോരുവെള്ളം, ചാണക വെള്ളം ,ശർക്കര വെള്ളം  എന്നിവ ബൂസ്റ്റെർ എജെന്റ്  ആയി ഉപയോഗിക്കാറുണ്ട്. നെയ്യ് ,എണ്ണ ,എരുവ്,  ചൂട്, പുളി  നാരങ്ങ ഇനങ്ങൾ  എന്നിവയും ഈ സംവിധാനത്തിലും  ദഹനവേഗത കുറയ്ക്കും .


ഇ  എം  കുഴി കമ്പോസ്റ്റ് 

മാലിന്യ സംസ്കരണ  രീതിയായി  ഇ  എം  കുഴി കമ്പോസ്റ്റ്  ആണ് ഏറ്റവും  ഉചിതമായ രീതി . ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും  ചെലവ്കുറഞ്ഞ  സംസ്കരണ രീതിയാണിത്‌ .ഒരു സാധാരണ കുടുംബത്തിന് ഇരുനൂറു രൂപ വിലവരുന്ന  ഒരു ലിറ്റർ  ഇ  എം  ലായനി കൊണ്ട് രണ്ടു മാസം  കുഴി കംപോസ്ടി നായി ഉപയോഗിക്കാൻ കഴിയും, അതായത് ഒരു മാസത്തേക്ക് നൂറുരൂപയാണ്  ചിലവു വരിക , എന്നാൽ  ഈ ഒരു ലിറ്റർ ഇ എം കൊണ്ട്  മുന്നൂറിൽ അധികം രൂപയുടെ  ജൈവവളം  നിർമിക്കാൻ  കഴിയുന്നു,അതും വളരെ വേഗത്തിൽ  .






ഏറ്റവും ചിലവ് കുറവ് ,ഉപയോഗിക്കാൻ വളരെ എളുപ്പം,പാർശ്വ ഫലങ്ങളില്ല ,മണ്ണുമായി നല്ല ബന്ധം വരുന്നതിനാൽ  ദ ഹനം  അതിവേഗം , മണ്ണിൽ ദ ഹിക്കുന്ന  എന്തും  ഉപയോഗിക്കാം . ( ചൂടുവെള്ളം മാത്രം ശ്രദ്ധിക്കുക ) ഇതിൽ നിന്ന് ലഭിക്കുന്ന  ഇ എം കമ്പോസ്റ്റ്  കാർഷിക വിളകൾക്ക്  മികച്ച പ്രതിരോധ ശേക്ഷി നൽകുന്ന തോടൊപ്പം, മികച്ച വിളയും ലഭിക്കുന്നു.  സ്ഥലം അധികം ഉള്ളവർക്ക് കുഴിയിൽ മാലിന്യം  പകുതി ആകുമ്പോൾ മണ്ണ് നിരത്തി തെങ്ങ്, വാഴ  എന്നിവ നടുന്നത് മികച്ച ഫലം ലഭിക്കുന്നുണ്ട്.




ഇടത്തരം വീടുകൾക്ക്  ഒരു ചതുരശ്ര . മീറ്റെർ വീതിയും ,നീളവും,അഴവുമുള്ള ഒരു കുഴി, രണ്ടു  വർഷത്തിൽ അധികം കാലം  നിറയാതെ ഉപയോഗിക്കാൻ കഴിയും.
 മഴക്കാലത്ത് വെള്ളം ഒലിച്ചിറങ്ങാൻ സാധ്യത ഇല്ലാത്ത ഒരു  സ്ഥലത്ത്  ആയിരിക്കണം കുഴി സ്ഥപികേണ്ടത്. ഹോളോ ബ്രിക് കൊണ്ടോ ഇഷ്ടിക കൊണ്ടോ അരികിൽ തിട്ട ഉണ്ടാക്കിയാൽ നല്ലത്. കുഴി  മാലിന്യം ഇട്ടു കൊണ്ടിരിക്കുകയും ,  മൂന്ന് ദിവസത്തിലൊരിക്കൽ നേർപിച്ച   ഇ എം ലായനി സ്പ്രേ ചെയ്യുകയും,  മാലിന്യം  ഒരടിയോളം ഉയർന്നു കഴിയുമ്പോൾ ചെറുതായി പൊടി മണ്ണ് വിതറുകയും , വീണ്ടും മാലിന്യം നിക്ഷേപിച്ചു കൊണ്ടിരിക്കുകയും, പഴയത് പോലെ സ്പ്രേ ആവർത്തിക്കുകയും  ചെയ്യുന്നതാണ്  ഈ രീതി.
 കുഴി നിറ യുമ്പോൾ(ഏതാനും വർഷങ്ങൾ കഴിഞ്ഞു)  മണ്ണിട്ട്‌ മൂടുകയും മറ്റൊരു കുഴി സ്ഥപിച്ചു വീണ്ടും പഴയ രീതി ആവർത്തിക്കുകയും ചെയ്യു ക. 
 മൂന്ന് ആഴ്ച കൊണ്ട്  തന്നെ കുഴി മാലിന്യം  പൊടിരൂപത്തിലുള്ള മണമില്ലാത്ത  വളമായി മാറിയിട്ടുണ്ടാകും.മഴക്കാലമല്ലാത്ത സമയത്തെല്ലാം പിറ്റിൽ നിന്ന് ഈ ജൈവ വളം ഉപയോഗിച്ചുകൊണ്ടിരിക്കാം .
  ഈ സംവിധാനത്തിൽ  മാലിന്യം  മണ്ണുമായി  കൂടുതൽ സമ്പർക്കം ഉണ്ടാകുന്നതു കൊണ്ടും,  സ്വഭാവിക മായി മണ്ണിൽ തന്നെയുള്ള  ഇതേ സൂക്ഷ്മ അണുക്കളെ( ഇ എം )  വൻ തോതിൽ മാലിന്യത്തിലേക്ക് നാം   അഴിച്ചു വിടുന്നതോടെ , ദുർഗന്ധവും , ഈച്ച, പുഴു  എന്നിവ ഉണ്ടാകാതെ തന്നെ  അതിവേഗം ദഹനം നടക്കുന്നു. 









PUBLIC E M  PIT COMPOST


CROSS SECTION OF COMPOST PIT

കുഴി കമ്പോസ്റ്റ്( E M Pit compost)  ഇന്ന് വളരെ ജനപ്രീതി നേടികൊണ്ടിരിക്കുന്നു. ചെലവ്കുറഞ്ഞ രീതി എന്നതിനാലും  നമ്മുടെ മാലിന്യം ഉപയോഗിച്ച് നമ്മുക്ക് കൈകാര്യം  ചെയ്യാവുന്ന, വിശ്വസിക്കാവുന്ന വളം  ഉണ്ടാക്കി  ചെടികൾക്കും പച്ചക്കറി തോട്ടത്തിനും  ഉപയോഗപെടുത്തുക വഴി,  വിഷമുക്ത  പച്ചക്കറി,ഫല വർഗ്ഗങ്ങൾ സ്വയം ഉത്പാദിപ്പി ക്കുവാൻ  കഴിയുന്നു.  ഈച്ച, കൊതുക്, എറുമ്പ് എന്നിവ ഇല്ലാതാക്കാനുള്ള  ഇവയുടെ ശേഷിയും ദോഷ ഫലങ്ങൾ ഒന്നും ഇല്ല എന്നുള്ളതും     ഈ  സംസ്കരണ രീതിക്ക്  പൊൻതിളക്കം നല്കുന്നു.




2015  നവംബർ മാസത്തിൽ  ശബരിമലയിൽ  മാലിന്യ പ്രശ്നത്തിനും,
 കോളിഫോം ബാക്ടിരിയ കളെ  ഇല്ലാതാക്കാനും  തയ്യാറാക്കിയ അതിനൂതന പദ്ധതി   ഇ എം ഉപയോഗിച്ചായിരുന്നു.. ടാങ്കിൽ  ഇ എം  ബാക്ടിരിയകളെ  തയ്യാറാക്കി വളർത്തി മാലിന്യത്തി ലേക്ക്  ഒഴുക്കിവിട്ട്  കോളിഫോം ബാക്ടിരിയെ  നശിപ്പിക്കുകയും , പ്രതിരോധി ക്കുകയും ചെയ്യുന്ന  രീതിയായിരുന്നു അത്. .







   
മനുഷ്യനും പരിസ്ഥിതിക്കും  ഗുണകരമായ  മൂന്നിനം  ബാക്ടിരിയകളായ  ലാക്ടിക് ആസിഡ് ബാക്ടിറിയ , ഫോട്ടോ സിന്തസിസ് ബാക്ടിറിയ , യീസ്റ്റ്  എന്നി പ്രകൃതി ദത്തമായ  ജീവാണുക്കളെ ഉപയോഗപെടുത്തി  തയ്യാറക്കിയതാണ്  ഈ   ഇ  എം ബയോകൾചർ . ഈ മാലിന്യ പ്രശ്നം  ഒരു ജീവ കാരുണ്യ പ്രവർത്തനമായി  കണ്ടു കൊണ്ടാണ് , യാതൊരു ലാഭേഛയും  പ്രതീക്ഷി ക്കാതെയും,  ലാഭം എടുക്കാതെയും   ' ഇ  എം  എക്കോറിച്ച് ' എന്ന  ഇ. എം  വിതരണം ചെയ്യുന്നത്. മാർക്കറ്റിൽ ഇതെ ഗുണമേന്മയുള്ള കൾച്ചർ അഞ്ഞൂറ്  രൂപയോളംവില  ഉള്ളപ്പോൾ  അതിലും  പകുതി വിലയിലും കുറവിലാണ്  രണ്ടു മാസം ഉപയോഗിക്കാവുന്ന ഒരു ലിറ്റർ  കൾച്ചർ , നേച്ചർ ക്ലബ്ബിനു കിഴിൽ  വിതരണം ചെയ്യുന്നത്.  ഈ ഒരു ലിറ്റർ ഇ , എം കൊണ്ട്  അത്ര തന്നെ  വിലയുള്ള ജൈവ വളം നമ്മുക്ക് ലഭിക്കും.സാധാരണ  ജൈവ വളങ്ങളെക്കാളും  രോഗ പ്രതിരോധശേഷിയും കീടബാധ തടയാനുള്ള ശേഷിയും ഇ. എം. ജൈവവളത്തിനു  ഉണ്ട്,  എന്നുള്ളതാണ് ഇതിനു മറ്റൊരു സവിശേഷത .
















ഇത് പരിപൂർണമായും പ്രകൃതിദത്തമായ ബാക്ടിരിയ ലായനി ആയതിനാൽ  ഇത് ഉപയോഗിക്കുമ്പോൾ മുറിവിൽ വീണാലും , ശ്വസിച്ച് പോയലും  യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല 
ബാത്ത് റൂം കഴുകുമ്പോഴും,  നിലം തുടക്കുമ്പോഴും,  സിങ്ക് കഴുകുമ്പോഴും  ഇത് ചേർക്കുന്നത്  ദുർഗന്ധം   ഇല്ലാതാക്കുവാനും  ഈച്ച,  പല്ലി, ഉറുമ്പ്   എന്നിവയുടെ ശല്യം ഇല്ലാതാക്കുവാനും  സാധിക്കുന്നു.   
























ഇ -മാലിന്യങ്ങളും   പ്ലാസ്റ്റിക്‌ മാലിന്യങ്ങളും 

അവയുടെ സംസ്കരണ മാർഗങ്ങളും 



ഇ -മാലിന്യങ്ങൾ 





പഴയ  ട്രാൻസിസ്റ്റെർ  റേഡി യോ  മുതൽ  മൊബൈൽ ഫോണ്‍ , ലാപ്ടോപ്  വരെയുള്ള  വിവിധ  തരം ഉപകരണങ്ങളും അവയുടെ അവശിഷ്ടങ്ങളും  ,ബാറ്റ
റികൾ ,ലൈറ്റുകൾ ടെലിവിഷൻ  എന്നിവയുടെ അവശിഷ്ടങ്ങൾ  എന്നിവ നാടുനീളെ പെരുകുന്നു. വില കുറഞ്ഞ ഉപകരണങ്ങൾ  വിപണി കൈ അടക്കിയപ്പോയാണ്  ഈ ഇലക്ട്രോണിക് മാലിന്യ പ്രശ്നം  രൂക്ഷമായത്.  അറ്റ കുറ്റ പണികൾ ചെയ്യാൻ സാധ്യമല്ലാത്ത  ഉപകരണങ്ങൾ വര്ദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ 
 ഇനി നാം അഭിമുഘികരിക്കാൻ പോകുന്ന വലിയ വിപത്ത്  ഇ- മാലിന്യം തന്നെ ആയിരിക്കും.
 ചില  രാജ്യങ്ങൾ  നാം ഉത്പന്നങ്ങൾ വാങ്ങുമ്പോൾ  ഒരു നിശ്ചിത ഫീസ്‌ കൂടുതൽ ഈടക്കുകയും  ആ ഉത്പന്നം ഉപയോഗ ശുന്യമാകുമ്പോൾ  വാങ്ങിയ കടയിൽ തന്നെ തിരിച്ചു  ഏല്പിക്കുകയും ആ നിശ്ചിത ഫീസ്‌ തിരിച്ചു നല്കുകയും ചെയ്യുന്നുണ്ട്. അതായത് ആ 
വസ്തു.ഉൽപാദകരിലേക്ക്  തന്നെ  തിരിച്ചു എത്തുന്നു.



പ്ലാസ്റ്റിക്‌ മാലിന്യം 











.പ്ലാസ്റ്റിക്‌ കത്തിക്കുമ്പോൾ  പുക രൂപത്തിലും, കത്തിച്ച അവശിഷ്ടം മഴവെ
ള്ളത്തിലുടെ ഒഴുകി   ജലസ്രോതസ്സൂകളിൽ എത്തിയും മനുഷ്യനെ തന്നെ വീണ്ടും ബാധിക്കുന്നു. പ്ലാസ്റ്റിക്‌ ചൂടകുമ്പോൾ  അതിന്റെ രാസ ഘടന മാറുകയും  അപകടകരമായ  പല വാതകങ്ങൾ പുറത്തു വരുകയും ചെയ്യുന്നു.
കേന്ദ്രികൃത രീതിയിൽ 'ഇന്സിനേറ്റർ' എന്ന സംവിധാനം ഉപയോഗിച്ച്,  റീ സൈക്ലിംഗ്  ചെയ്യാൻ പറ്റാത്ത പ്ലാസ്ടിക്കുകൾ  നശി പ്പിച്ചു കളയുന്ന രീതിയുണ്ട്. പക്ഷേ നമ്മളെ നേരിട്ട് ബാധിക്കില്ല എങ്കിലും അന്തരീക്ഷ മലിനീകരണം നടക്കുന്നു  എന്ന കാര്യം  അവഗണിക്കാൻ കഴിയില്ല.  
പഴയ പ്ലാസ്റ്റിക്‌ ഇനങ്ങളിൽ  90%  ത്തിനും ആക്രിക്കട യിൽ നിന്നും  വില ലഭിക്കുന്നതാണ്.





  




റി സൈക്ലിംഗ്  ചെയ്യാവുന്ന പ്ലാസ്റ്റിക്‌   സംഭരണ ശാലയിലേക്ക് കൊണ്ടുപോകുന്നു.

 ഇത്തരം കാഴ്ചകൾ നമ്മുടെ നാട്ടിലും സർവ സാധാരണമാണ്. വളരെ കഷ്ടപ്പെട്ട്  റോഡിലൂടെ , കാറ്റിനെയും, മറ്റു വാഹനങ്ങളെയും  അതിജീവിച്ച്   റോഡുകളിൽ നിന്നും, വീടുകളിൽ നിന്നും ശേഖ രിച്ച്  കൊണ്ടുപോകുന്ന ഇവർക്ക്, ഇവർ ചെയ്യുന്ന ജോലിക്ക് എത്ര കൂലി കൊടുത്താലും മതിയാകില്ല . എന്തെന്നാൽ പ്രതിദിനം  ഒരു ഭിക്ഷാടകന്  അഞ്ഞൂറ് രൂപയോളം ലഭിക്കുമ്പോൾ  ഇവർക്ക് ഈ കഷ്ടപ്പാടിനു   ലഭിക്കുന്നത് നൂറോ ഇരുനൂറോ മാത്രം .ഇവരാണ് യഥാർത്ഥ പരിസ്ഥിതി സന്നദ്ധ സേവകർ .

പ്ലസ്ടിക്കു കളും,  ഇ-മാലിന്യങ്ങളും, ജൈവ അജൈവ  മാലിന്യവുമെല്ലാം,  ഇന്സിനെട്ടെർ  സംവിധനതിലൂടെ  കത്തിച്ചു കളയാൻ സാധ്യമാണ്. ഇത് കേന്ദ്രി കൃത  രീതിയിലോ , ഗവണ്മെന്റ് തലത്തിലോ  ഇത്  സാധ്യമാകുകയുള്ളൂ .








ഇന്സിനേറ്റർ പ്ലാന്റ് 






ഈ ഇന്സിനെറ്റ്ർ ഉപയോഗിച്ച് എല്ലാ ഖ ര മാലിന്യങ്ങളും  വളരെ കൂടിയ ഊഷ്മവിൽ  മിനിട്ടുകൾക്കകം  എരിച്ച് ചമ്പല ക്കാൻ  സാധിക്കുന്നു.  ഉയർന്ന ഊഷ്മാവിൽ  കത്തുന്നത് കൊണ്ട്  സധാരണ ഗതിയിൽ  പ്ലാസ്റ്റിക്‌,റബ്ബർ എന്നിവ കത്തുമ്പോൾ ഉണ്ടാകുന്ന മണമോ,  അത്രയും അന്തരീക്ഷ മലിനീകരണമോ  ഉണ്ടാകുന്നില്ല. അതോടൊപ്പം ലഭിക്കുന്ന ചാരം വളമായി ഉപയോഗിക്കാനും സാധിക്കുന്നു.







ചെറിയതരം ഇന്സിനേറ്റർ 














Monday, 23 November 2015

FIRST LESSON OF WASTE MANAGEMENT








മാലിന്യ സംസ്കരണ ത്തിന്റെ  ആദ്യ ഘട്ടം എന്നത്,  ജനങ്ങളിൽ ശരിയായ ബോധവൽകരണം  ആണ്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന  സ്വഭാവം  തിരുത്തുകയും  അവ എവിടെ വീണാലും  പ്രത്യക്ഷമായോ' പരോക്ഷ മയോ  നമ്മുക്ക് തന്നെ  പല രൂപത്തിൽ  തിരിച്ചു വരുമെന്ന  തിരിച്ചറിവും  പഠനങ്ങളിലൂടെയും, ചർച്ച കളി ലുടെയും  ഉരുതിരിയേണ്ടത് ആവശ്യമാണ്.


പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കാതെ  മാലിന്യ നിർമാർജനം   ഒരിക്കലും സാധ്യ മല്ല എന്നത്  തർക്കമില്ലാത്ത വിഷയമാണ്‌.

 ശക്തമായ  നിയന്ത്രണത്തിൽ ,പ്ലാസ്റ്റിക്‌ കിറ്റു കൾക്ക് കൂടുതൽ നികുതി ചുമത്തി ഉപയോഗം ത്വരിത പ്പെടുത്തണം. മണ്ണിൽ വീഴുന്ന  മാലിന്യങ്ങൾ രണ്ടു ദിവസം കൊണ്ട് ദഹിക്കും എങ്കിൽ,  കവറിൽ വലിച്ചെറിയുന്ന  മാലിന്യം  ചീഞ്ഞ് ഈച്ച യും പുഴുവും  വന്നു  രണ്ടു ആഴ്ചകളോളം  ദുർഗന്ധം ഉണ്ടാകുന്ന സ്ഥിതി  വരുന്നു. ബദൽ കിറ്റ്  സംവിധാനങ്ങളെ  സ്വീകരിക്കുക. തദ്ദേശ സ്ഥാപനങ്ങൾ  പ്ലാസ്റ്റിക്‌ കിറ്റുക ൾക്ക് നികുതി കൂട്ടുകയും' ആ അധിക തുക മാലിന്യ നിർമാർജന കാര്യങ്ങൾക്കു ഉപയോഗിക്കുകയും ചെയ്യുക.







പഠന - ബോധവൽക്കരണ  ക്ലാസ്സ്‌ 





PLASTIC നിരോധനം നടപ്പാക്കാതെ  മാലിന്യ നിർമാർജനം   ഒരിക്കലും സാധ്യ മല്ല എന്നത്  തർ ക്കമില്ലാത്ത വിഷയമാണ്‌.


3 .  മാലിന്യ സംസ്കരണത്തിലെ അടുത്ത പ്രധാന വിഷയം  മാലിന്യത്തെ തരം തിരിക്കുക എന്നതാണ്. വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ മാലിന്യത്തിൽ മറ്റൊരാളുടെ കൈ പ്രവർത്തി ക്കാൻ  വാശി പിടിക്കരുത്.

 ജൈവ മാലിന്യം,  അപകടകരമായ മാലിന്യങ്ങൾ , പുനരുത് പാദ നത്തിനു  യോഗ്യമയവ, ഖര മാലിന്യങ്ങൾ  എന്നിങ്ങനെയായി  തരം തിരിക്കുക.










ഈ തരം തിരിച്ചവയിൽ  റബ്ബർ, ലെതെർ, ബാഗുകൾ,,തുണി  കനം കുറഞ്ഞ പ്ലാസ്റ്റിക്‌ കവറുകൾ എന്നിവ ഒഴിച്ച്  ബാക്കി എല്ലാ ഇനങ്ങൾക്കും  വില്പന സാധ്യത  ഉള്ളവയാണ്.  അടുക്കള മാലിന്യം  മുൻപ് പറഞ്ഞ മാർഗ്ഗ ങ്ങളിൽ ജൈവവളമാക്കി മാറ്റുവാനും കഴിയുന്നു.








കേന്ദ്രികൃത  രീതിയിൽ   മാലിന്യം സ്വീകരിക്കൻ  ഇന്ന് വിവിധ രാജ്യങ്ങളിൽ  തരംതിരിച്ചുള്ള  കള ക്ഷൻ  ഹബ്ബുകൾ  ഉണ്ട്.   നമ്മുടെ നാട്ടിൽ   ഓരോ  corporation, municipality, panchayth ward തലത്തിൽ  ഇത്തരം ഹബ്ബുകൾ സ്ഥാപിക്കേണ്ടതുണ്ട്. തോഴിലുറപ്പ് പദ്ധതി പ്രകാരം ഒരാളെ നിർത്തി  ഓരോ ഇനങ്ങളും വേർ തിരിച്ച് ഇടുവാനും, അത് വീട്ടിൽ നിന്ന് തന്നെ വേർ തിരിച്ചു കൊണ്ടുവരാനും ജനങ്ങളെ പരിശീലിപ്പി ക്കേണ്ടതുണ്ട്. തരം തിരിച്ച പ്ലാസ്റ്റിക്‌ മാലിന്യം എടുക്കാൻ ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  PLAN EARTH  പോലെ ഉള്ള സംഘടനകൾ  ഇന്ന് സജീവമായി പ്രവര്ത്തിക്കുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ബയോഗ്യാസ്  ആക്കി മാറ്റുകയോ ഇന്സിനെട്ടെർ സംവിധാനത്തി ലൂ ടെ കത്തിച്ചു കളയു ന്നതോടൊപ്പം വിവിധ എനർജി രൂപത്തിലേക്ക് മാറ്റപ്പെടുത്തി ഉപയോഗപ്പെടുത്തുന്നുവാനും കഴിയും.



  


വഴി അരികിൽ സ്ഥാപിച്ചിട്ടുള്ള  തരം തിരിച്ച ബിന്നുകൾ 







കേന്ദ്രികൃത  രീതിയിൽ  പ്ലാസ്റ്റിക്‌ തരം തിരിക്കുന്നു.





വേസ്റ്റ് കുറക്കുക 

വേസ്റ്റ് പരമാവധി കുറക്കുവാൻ  നമ്മുക്ക് കഴിയും .അത് ആഹാര സാധനമായാലും,  പ്ലാസ്റ്റിക് കവർ ആയാലും മറ്റു വസ്‌തുക്കൾ  ആയാലും നിയന്ത്രണം ആണ് ഏറ്റവും ഉചിതമായ രീതി.
























ആവശ്യ ത്തിനുള്ള  ഭക്ഷണം തയ്യാറാക്കുകയും  അത് കളയാതെ ഉപയോഗിക്കുകയും  ചെയ്താൽ തന്നെ കുറെ മാറ്റങ്ങൾ വരുത്തുവാൻ കഴി യും എന്ന് നമ്മുക്കറിയാം .   ലക്ഷക്കണക്കിന്‌ ആളുകൾ  ഒരു നേരത്തേ  ആഹാര ത്തിനു വേണ്ടി  കാത്തിരിക്കുന്ന  ഒരു രാജ്യത്തെ പൌരൻമാരാണ്  നാം . സഹജീവികൾക്ക്  ജീവൻ  നിലനിർത്താൻ  സഹായകരമായേക്കാവുന്ന   ആഹാരത്തി ന്റെ ആ  ഒരു പങ്ക് ആയിരിക്കാം രുചിക്കുറവ്  എന്നു പറഞ്ഞ് നാം പൊതി കെട്ടി റോഡരുകിൽ വലിച്ചെറിയുന്നത്. 


SELECT


DIFFERENT METHODS OF BIO WASTE MANAGEMENT 
































  














































PIPE COMPOSTING


തദ്ദേശ  സ്ഥാപനങ്ങൾ വഴി  കൂടുതൽ നടപ്പാക്കിയ സംവിധാനമാണ് പൈപ്പ് കമ്പോസ്റ്റിംഗ്.  വിജയകരമാകാത്ത  ഒരു  സംവിധാനമാണ് ഇത് .കാരണം  മണ്ണുമായി  സമ്പർക്കം വളരെ കുറവ് , ദഹന വേഗത  വളരെ കുറവ് , അടി ഭാഗത്തു  സ്ലറി കെട്ടി നിന്ന് വെള്ളം താഴാതെ  നിന്ന് പുഴു ശല്യം ഉണ്ടാകുന്നതും  അതുമൂലം ദുർഗന്ധം  ഉണ്ടാവുന്നതും  എലികൾ അടിയിൽ നിന്നും പൈപ്പ് കുത്തി മറിച്ചിടുന്നതും  ഈ സംവിധാനത്തിന്  പോരായ്മയായി നിലനിൽക്കുന്നു .












BIOGAS SYSTEM


 മാലിന്യ നിർമ്മാർജ്ജനത്തിനൊപ്പം  പാചക ഗ്യാസ് ലഭിക്കുമെന്ന നേട്ടവും  കൂടി ചേർന്ന ഒരു സംവിധാനമാണ്  ബയോ ഗ്യാസ് . ഇത് ഭാഗികമായി വിജയിച്ച ഒരു സംസ്കരണ രീതി യാണ് , കാരണം  കൃഷിയും വളർത്തുമൃഗങ്ങളും ഉള്ളയിടത്തും ,ഒന്നിലധികം കുടുംബങ്ങൾ , അല്ലെങ്കിൽ  കൂട്ടുകുടുംബങ്ങൾ  ഉള്ളയിടങ്ങളിലും ഈ രീതി വിജയകരമായി പോകുന്നുണ്ട് .എന്തെന്നാൽ , ഏറ്റവും ചെറിയ ബയോ ഗ്യാസ് യൂണിറ്റിന് പോലും പ്രതി ദിനം ഒരു കിലോ അനുവദിനീയ മായാ വേസ്റ്റ്  ലഭിക്കണം . അത് സാധ്യമല്ലെങ്കിൽ ആവശ്യമായ  ഗ്യാസ് ലഭിക്കില്ല  . അതിനാൽ വൻ  തുകകൾ കൊടുത്തു ഈ സംവിധാനം വാങ്ങിക്കുന്നതിനു മുൻപ്  ഈ സംവിധാനം ഉപയോഗിക്കുന്നവരുമായി അഭിപ്രായം തേടുക 











BIO GAS PLANT(CROSS SECTION)














പല കല്യാണ ഹാളുകളിലും  നടപ്പാക്കിയിട്ടുള്ള  ഇൻസിനേറ്റർ മാതൃക 

RECYCLING OF PLASTIC WASTE


കനം കുറഞ്ഞ പ്ലാസ്റ്റിക്‌ കിറ്റുകളെ  പുഷ്പങ്ങൾ ആക്കി  രൂപാന്തരം  നടത്തിയിരിക്കുന്നു.








































CREATION FROM  ICE CREAM  SPOON






MODEL OF THULASITHRA



പ്ലാസ്റ്റിക്‌ കുപ്പികളെ ഗാർഡനിങ്ങിനായി ഉപയോഗിച്ചിരിക്കുന്നു.


































FOR NEXT BLOG ;   SOLID WASTE MANAGEMENT

CLICK RIGHT ARROW BUTTON  (BELOW)