ഉറവിട മാലിന്യ സംസ്കര ണ ത്തിന് വിവിധ മാർഗങ്ങൾ
വീട്ടിൽ ഒരു പൂച്ച ഉണ്ടെങ്കിൽ മത്സ്യ മാംസാധികളുടെ അവശിഷ്ടങ്ങൾ , ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ അവ ഭക്ഷിക്കുകയും അതോടൊപ്പംതന്നെ വീട്ടിലെ പല്ലി ,പാറ്റ ,എലി തുടങ്ങിയവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
വീട്ടിൽ ഒരു കോഴിയുണ്ടെങ്കിൽ ധാന്യശകലങ്ങൾ, ഭക്ഷണ ബാക്കി, ചിതൽ , പുഴു എന്നിവ ഇല്ലാതാകുകയും അതുപോലെ വീട്ടിൽ ഒരു ആടുണ്ടെങ്കിൽ ഭക്ഷണ ബാക്കി, പച്ചക്കറി അവശിഷ്ടങ്ങൾ ,പഴതൊലികൾ ,ചീഞ്ഞ പച്ചക്കറികൾ തുടങ്ങിയവ ഭക്ഷിച്ച് ഇല്ലാതാക്കുകയും,അതോടൊപ്പം ഇവയുടെ കാഷ്ടം കൃഷിക്ക് ആവശ്യമായ വളമായി ഉപയോഗിക്കാൻ സാധിക്കുന്ന തോടൊപ്പം വീട്ടിലേക്ക് ആവശ്യമായ ജൈവവളം, മുട്ട, പാൽ, പച്ചക്കറികൾ, എന്നിവ ലളിതമായ രീതിയിൽ ഇവയിൽ ഉൽപാദിപ്പിച്ച് സ്വയം പരിയപ്തമാകുന്ന രീതി പഴയ കുടുംബങ്ങളിൽ നിലനിന്നിരുന്നു.
ഇന്ന് ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്ന പേരിൽ സർക്കാർ തലത്തിൽ തന്നെ, കൃഷിഭവൻ മുഖേനയും അല്ലാതെയും നിരവധി ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നുണ്ട്. ഭാവിയിൽ ഇനി നാം അഭിമുഖികരിക്കുവാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഈ ഗ്രോ ബാഗുകളുടെ സംസ്കരണ പ്രശ്നമാ യിരിക്കും. ഇവ എല്ലാം റോഡിൽ വന്നു വീഴുന്ന ഘട്ടം ആരംഭിച്ചിരിക്കുന്നു.
ചില വീടുകളിൽ കുഴികൾ കുത്തി അതിൽ വേസ്റ്റ് നിക്ഷേപിച്ച് കുഴി പകുതി ആകുമ്പോൾ മണ്ണിട്ട് അതിനു മീതെ മണ്ണിട്ട് വാഴ നടുന്ന ഒരു രീതി ഉണ്ടായിരുന്നു.വീണ്ടും അടുത്ത കുഴി കുത്തി ഈ രീതി തുടർന്ന് പോകും. ചിലർ തെങ്ങിന് തടം എടുത്ത് അവയിൽ അടുക്കള മാലിന്യം നിക്ഷേപിച്ച് നേരിട്ട് ജൈവവളമാക്കി മാറ്റുന്ന രീതി അവലംഭിച്ചിരുന്നു. അവർ ആരും പുറത്ത് കൊണ്ടുപോയി പൊതുസ്ഥലത്തോ അല്ലെങ്കിൽ മറ്റൊരാളുടെ പറമ്പിലോ വലിച്ചെറിയു മായിരുന്നില്ല.

എന്താണ് മാലിന്യം ? മാലിന്യം എന്ന ഒന്നുണ്ടോ ? കഴിഞ്ഞ പത്തു വർഷമായി നാം കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്.അതിനു മുൻപും നിരവധി മനുഷ്യർ ഇവിടെ ജീവിച്ചു പക്ഷെ അവരെ ആരെയും ഈ പ്രതിഭാസം ബുദ്ധിമുട്ടിച്ചിട്ടില്ല .അതുമൂലം വായുവും ജലവും മലിനമയിട്ടില്ലയിരുന്നു .മാലിന്യം മൂലം പകർച്ച വ്യാധികൾ ഇല്ലായിരുന്നു. ഇതെല്ലം ഇപ്പോഴുണ്ടയതെങ്ങിനെ?
മുറ്റവും പറമ്പും തൊടിയും എല്ലാം ഉണ്ടായിരുന്ന ഒരു കാലം. വീടുകളിൽ പൂച്ച, കോഴി, ആട് , വാഴ ,തെങ്ങ്,അത്യാവശം പച്ചക്കറി തോട്ടം ഇതൊക്കെയുള്ള ഒരു കുടുംബ പരിസ്ഥിതിഅന്ന് ഉണ്ടായിരുന്നു.അത് ഇന്ന് ഇല്ലാതായതാണ് മാലിന്യപ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന്.
പേപ്പർകവർ , ഇലഎന്നിവക്ക് പകരമായി പ്ലാസ്റ്റിക് കടന്നു വന്നത്,
കൂടാതെ ഇലക്ട്രോണിക് മാധ്യമ രംഗത്തുണ്ടായ വളർച്ചകൾ ഇതെല്ലം മാലിന്യം വർധിക്കുവാൻ കാരണമായി.
ജൈവം, അജൈവം, ഇ മാലിന്യം എന്നിവ പുനരുപയോഗവും അവയെ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ചുള്ള അജ്ഞത യും ,അലസതയും കൂടി ചേർന്നപ്പോൾ മാലിന്യം ഒരു വിപത്തായി മാറി.
0
നമ്മുടെ നാടിന് അനിയോജ്യമായ സംസ്കരണ രീതി ഏതാണെന്നു ചോദിച്ചാൽ , നമ്മുടെ കാലാവസ്ഥ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ ഈർപ്പം,വേസ്റ്റ് ആയി മാറുന്ന ഭക്ഷ്യ ഇനങ്ങൾ ,ഇവ എല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു രീതിയാണ് നാം സ്വീകരിക്കേണ്ടത് . ഇതിനു മികച്ച മാർഗം എഫക്റ്റീവ് മൈക്രോ ഓർഗാനിസം ആണെന്ന് പത്തു വർഷത്തെ അനുഭവം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.മറ്റു രീതികളിലെ പോരായ്മകളും പരീക്ഷിച്ചറിഞ്ഞതാണ്. 2011 ൽ പെയിൻ ആൻഡ് പാലിയേറ്റീവിന് വേണ്ടി ധന ശേഖരാർത്ഥം തുടങ്ങിവച്ചതും,തുടർന്ന് വരുന്നതുമായ വിതരണ സംവിധാനമാണ്'' ഇക്കോ റീച് ''
ഒരു ലിറ്റർ ബോട്ടിലിനു ഇരുനൂറ് രൂപ വിലവരുന്ന ഈ സൊല്യൂഷൻ ഇടത്തരം ഒരു കുടുംബത്തിന് രണ്ടു മാസം ഉപയോഗിക്കാൻ കഴിയും , ഇതിൽ നിന്ന് ഇരുനൂറു രൂപയുടെ ഇ എം ബയോ കമ്പോസ്റ്റു ലഭിക്കും.
എറണാകുളം ജില്ലയിൽ ആലുവ ചൂർണിക്കരയിലാണ് ഇത് ലഭിക്കുക
ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക -8281466155
plastic waste
എക്കോ റീച് ഇപ്പോൾ ലഭ്യമാകുന്നത് കോട്ടയം ചെറിയാൻ ഹോളിസ്റ്റിക് സെൻററിലും ആലുവയിൽ കമ്പനിപ്പടിക്കു സമീപം ആർ എക്സ് ഹോമിയോ ക്ലിനിക്കിലും ലഭ്യമാണ് മൊബൈൽ -8281466155 & 9895005015
FOR NEXT PAGE , PLEASE CLICK RIGHT ARROW (BELOW)





































