വീട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ എന്തെല്ലാമാണ് ? ഇലക്ട്രോണിക് മാലിന്യം എന്ന് അറിയപ്പെടുന്ന ഇ- മാലിന്യങ്ങൾ ,പ്ലാസ്റ്റിക്, തുകൽ, റബ്ബർ,പാട്ട ,വിവിധ തരം പാത്രങ്ങൾ ഉൾപ്പെടുന്ന ലോഹ മാലിന്യങ്ങൾ, പേപ്പർ , നോട്ട് ബുക്ക് , മാഗസിൻ, അടുക്കള മാലിന്യം എന്നിവയാണ് പ്രധാന ഇനങ്ങൾ . എന്നാൽ ഇവയിൽ 90% ഇനങ്ങളും പുനരുപയോഗിക്കൻ കഴിയു ന്നവയോ ,രൂപന്തരപ്പെടുത്തുവാൻ കഴിയുന്നവ യോ , വളമായി മാറ്റാൻ കഴിയുന്നവ യോ ആണ്.
ഗാർഹിക മാലിന്യങ്ങളിൽ റബ്ബർ, തുകൽ, കുപ്പിചില്ല് എന്നിവ ഒഴികെ എല്ലാ ഇനങ്ങൾ ക്കും വിപണന സാധ്യത ഉള്ളവയാണ്.
ഇന്ന് ഇന്ത്യയിൽ ആകെ ഇരുപതോളം മാലിന്യ സംസ്കരണ രീതികൾ പ്രയോഗത്തിലുണ്ട്. നമ്മുടെ കേരളത്തിൽ പ്രധാനമായും അഞ്ചുരീതികൾ നിലവിലുണ്ട്. ബയോഗ്യാസ്, റിങ്ങ് , മണ്ണിര, പൈപ്പ്, ബയോബിൻ എന്നിവയാണവ . ബയോഗ്യാസ് സംവിധാനത്തിൽ ദിനംപ്രതി ഒരു കിലോ വേസ്റ്റിൽ കുറയാത്ത മാലിന്യം ഉള്ളവർക്കെ വിജയകരം ആകുന്നുള്ളു. മണ്ണിര സംവിധാനത്തിലാവട്ടെ പരിപാലനം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വിജയകരമാവില്ല. പൈപ്പ് സംവിധാനം ഏലി പൈപ്പ് മറിച്ചിടുക , പുഴു ശല്യവും ഉണ്ടാകുന്നതിനാൽ അതും വിജയ സാധ്യത കുറവാണ് .കേരള കാലാവസ്ഥയിൽ , സ്ഥലമുള്ളവർക്ക് കുഴി കമ്പോസ്റ്റ് അല്ലെങ്കിൽ റിങ് കമ്പോസ്റ്റ് സംവിധാനവും ഫ്ലാറ്റ, സ്ഥലമില്ലാത്തവർ എന്നിവർക്ക് ബയോ ബിന്നും ആണ് ഫലപ്രദം ഈ രണ്ടു സംവിധാനത്തിലുംഅതിവേഗ ദഹനത്തിന് ഉപയോഗിക്കുന്ന ജൈവ കൂട്ടാണ് ഇ ,എം ഉം, ഇനാകുലവും. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതും ,ശുചിത്വമിഷനീലുടെ ശുപാർശ ചെയ്യുന്നതുമാണ്.
വായു , അവായു എന്നി രണ്ടു അവസ്ഥ കളിലും ജീവിക്കാനും പ്രവർത്തിക്കാനും കഴിയു ന്ന മൂന്ന് തരം ബാക്ടിരിയകളെ ഉൾപ്പെടുത്തി , വളരെ ഉയർന്ന അളവിൽ സജ്ജമാക്കിയ സൂക്ഷ്മാണു ക്കളുടെ ലായനി രൂപമാണ് ഇ എം എന്നറിയപ്പെടുന്ന എഫ്ഫെക്ടിവ് മൈക്രോ ഒർഗനിസെംസ് അഥവാ കാര്യ ക്ഷമമായ സൂക്ഷ്മാണു സംവിധാനം.
മനുഷ്യന് ഉപകരപ്രധമായതും നമ്മുടെ ഉമിനീരിലും ആമാശയത്തിലും ധാരാളമായി കണ്ടു വരുന്നവയണിവ . ഇവ മണ്ണിലും ധാരാളമായുണ്ട് അതുകൊണ്ടാണ് മനുഷ്യനു ഈ ഭൂമിയിൽ നില നിൽക്കാൻ കഴി യുന്നത് തന്നെ .
- ഇ എം വിജയകരമായി പ്രയോഗിച്ച സന്ദർഭങ്ങൾ നിരവധി ഉണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സുനാമി മൂലമുണ്ടായ മാലിന്യ പകർച്ച വ്യാധി തടഞ്ഞത്.
- ശബരിമല പമ്പാനദി ശുചികരണം.
- മൈസൂർ നഗരം രണ്ടായിരത്തി പതിനഞ്ചിലെ മികച്ച മാലിന്യ മുക്ത നഗരമാക്കിയത്.
- കൊച്ചി കോർപറേഷനിൽ പതിനേഴു വാർഡുകളിൽ നടപ്പാക്കിയ ചേന, വാഴ പദ്ധതി.
- ബ്രഹ്മപുരം മാലിന്യപ്ലാന്റ് പുനഃ സംസ്കരണം
- ക്രഡായി ബയോ ബിൻ, ആലപ്പുഴ ഏറോബിക് രീതി എന്നിവയിൽ ഇ എം ഉപയോഗിച്ച് തുടങ്ങിയത്.
ഈ മൂന്ന് തരാം ബാക്ടിരിയകളെ ഉൾപ്പെടുത്തിയുള്ള സ്റ്റോക്ക് ലായനിയെ ആണ് ഇ എം -1 എന്ന് പറയുന്നത്, നിദ്രവസ്ഥയിലുള്ള ഇവയെ അച്ടിവേറ്റ് ചെയ്ത ലായനിയെ ആണ് ഇ എം -2 എന്ന് പറയുന്നത്. അവയെ നേര്പ്പിച് ഉപയോഗിക്കാൻ തയ്യാറായ ലായനിയെ ഇ എം- 3 എന്നും പറയുന്നു.
യുഇന്ത്യടെ കിഴക്ക ൻ മേഖലകളിൽ ആഞ്ഞടിച്ച സുനാമി ക്കു പിന്നാലെ ലോകാരോഗ്യ സംഘടന പ്രവചിച്ചത് സുനാമിയെക്കാളും വലിയ ദുരന്ത ങ്ങൾ അനന്തരം ഉണ്ടായേക്കാവുന്ന പകർച്ച വ്യാധിയിൽ നിന്നായിരിക്കും എന്നായിരുന്നു. എന്നാൽ റെഡ് ക്രോസ്സ് പോലെ യുള്ള സംഘടന കളുടെ പിൻന്തുണയാൽ ജപ്പാൻ ടെക്നോളജി ആയ ഇ എം ഉപയോഗിക്കുകയും അപ്രകാരം ആ പ്രവചനം സംഭവിക്കാതെ വൻ ദുരന്തം ഒഴിവാകുകയും ചെയ്തു.
ആ ല പ്പു ഴ നടപ്പാക്കിയ ഏറോബിക് മോഡൽ (തുമ്പൂർമുഴി ) സംസ്കരണ രീതി ഇത് എറണാകുളം ജില്ലയിൽ ഏലൂർ മുൻസിപ്പാലിറ്റി നടപ്പാക്കിയിട്ടുണ്ട്. സംസ്കരണ വേഗതക്കായി ഇ എം ഉപയോഗിക്കുന്നു
നമ്മുടെ പൂർവികർ മാലിന്യ സംസ്കരണത്തിനായി പല രീതികൾ ഉപയോഗിച്ചിരുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് മോര് വെള്ളം തളിക്കൽ , ചാണകം വെള്ളം തളിക്കൽ ശർക്കര വെള്ളം തളിക്കൽ എന്നിവ. ഇവയിൽ മാലിന്യം എളുപ്പത്തിൽ ദഹിക്കുവാൻ സഹായിക്കുന്ന ഏതോ സൂക്ഷ്മ ജീവികൾ ഉണ്ടെന്നു അവർ മനസിലാക്കിയിരുന്നു. ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തുന്നതും മണ്ണ് തറയിൽ ചാണകം മെഴുകുന്നതും, ആ അറിവ് കൊണ്ടായിരുന്നു. അത് പോലെ പാൽ മോരാകുന്നതും , മധുര കള്ള് പുളിക്കുന്നതും, ഈസ്റ് ചേർത്ത മാവ് പുളിച്ചുപതയുന്നതും , പഴങ്ങൾ വീഞ്ഞ് പോലെയുള്ള ലഹരി ദ്രാവകങ്ങൾ ആകുന്നതും ഏതോ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് മാത്രം അവർ മനസിലാക്കിയിരുന്നു. മാലിന്യം വേഗത്തിൽ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കളെ ഇതിൽ നിന്നും വേർ തിരിച്ചടുത്തു മാലിന്യ സംസ്കരണത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ലേ എന്ന് ഇന്ന് നമ്മുക്ക് തോന്നുന്നത് പോലെ ആ പഴമക്കാരും ചിന്തിച്ചിരുന്നു. എൺപതുകളിൽ ജപ്പാനിലെ ഒരു ശാസ്ത്ര ഗവേഷകൻ ഇത് തയ്യാറാക്കി വിപണിയിൽ എത്തിച്ചു കഴിഞ്ഞു . ഇതാണ് ഇന്നറിയപ്പെടുന്ന ഫലപ്രദമായ സൂക്ഷ്മാണു സംവിധാനം അഥവാ ഇ എം എന്നറിയപ്പെടുന്ന " എഫക്റ്റീവ് മൈക്രോ ഓർഗാനിസം ."
ഇ എം കൾച്ചർ ലഭിക്കുന്നത് ആക്ടിവേറ്റ് ചെയ്ത ഒരു ലിറ്റർ ലായനി രൂപത്തിലാണ്. പുളിച്ച മണമുള്ള ഈ ദ്രവകത്തിൽ ദശ ലക്ഷ കണക്കിന് ഉപകാരപ്രദമായ ബാക്ടീരിയകൾ ഉൾകൊള്ളുന്നു. ഫോട്ടോസി ന്തസിസ് , ലാക്ടോ ബാസിലസ് , ഈസ്റ് എന്നി മൂന്ന് തരാം ബാക്ടീരിയകളെ ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തികച്ചും സുരക്ഷിതവും മനുഷ്യന് ഏറ്റവും ഉപകാര പ്രദമായതുമായ ബാക്ടീരിയകളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് നിർമിച്ച ലയനി യാണിത്. ഇത് നിശ്ചിത അളവിൽ നേർപ്പിച് മാലിന്യത്തിനു മുകളിൽ തളിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്ന ലളിതമായ ഒരു സംസ്കരണ രീതിയാണിത്.
ഇരുനൂറു രൂപയോളം വരുന്ന ഒരു ലിറ്റർ ലായനി ഒരു മാസം ഒരു ഇടത്തരം വീട്ടിലേക്ക് ഉപയോഗിക്കാൻ കഴിയുന്നതും അതിൽ നിന്നും ഇരുനൂറുരൂപക്കു മുകളിൽ വില വരുന്ന ജൈവ വളം നിർമിക്കാൻ കഴിയുന്നതുമാണ്. ഈ ഇ . എം ജൈവ വളം ചെടികൾക്കും കൃഷി ക്കും വളരെ ഗുണപ്രദമായതും , രോഗ പ്രതിരോധശേഷി പ്രധാനം ചെയ്യുന്നതുമാണ് ആയതിനാൽ ഇതിന് വൻ ഡിമാൻഡ് ഉള്ളതാണ്. ഇത് മനുഷ്യനോ മറ്റു ജീവജാലകൾക്കോ, സമീപ കിണറുകൾക്കോ യാതൊരുവിധ ദൂഷ്യം ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഗുണകരവുമാണ്. ജലസ്രോതസുകൾ ശുദ്ധികരിക്കുന്നതിന് ഉപയോഗിക്കുന്നത് കൂടാതെ കന്നുകാലികളിലെ ദഹന പ്രശ്നങ്ങൾക്ക് ഡോക്ടർമാർ ഇ. എം . ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുവാൻ നിർദ്ദേശിക്കാറുണ്ട് .ഇ . എം. ലായനി നമ്മളുടെ ശരീരത്തോ ,മുറിവിലോ ആയാൽ പോലും ഒരു പ്രശ്നവും ഇല്ല
.
തദ്ദേശ സ്ഥാപനങ്ങളിൽ ഈ രീതി നടപ്പാക്കുവാൻ പരിശീലനം നേടിയ മികച്ച
വോളണ്ടീയർമാരെ സജ്ജമാകേണ്ടതുണ്ട്. കുടുംബശ്രീ, ആശ വർക്കർമാർ , തൊഴിലുറപ്പു അംഗങ്ങൾ ഇവരിൽ താൽപര്യമുള്ളവരെ ഇതിനായി ഉപയോഗപ്പെടുത്താം. ഓരോ വാർഡിലും വാർഡുമെമ്പർ വിതരണ സംവിധാനം ഒരുക്കണം. ഈ സംരംഭത്തിന് ശുചിത്വ മിഷനിൽ നിന്നും സഹായധനവും സബ്‌സിഡിയും നേടണം. ഈ സംരംഭത്തിന് പേര് ഇ എം കുഴി കമ്പോസ്റ്റു എന്നും ബയോ ബിൻ കമ്പോസ്റ്റ് എന്നും അറിയപ്പെടും. . ഇതിനായി കൃഷി ഭവൻ , ഹോൾട്ടികോർപ്, എന്നിവരുമായി എന്നിവരുമായി സഹകരിച്ചും , വാഴ,ചേന, ചേമ്പ്, തുടങ്ങിയ വിത്തുൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്താൽ ഒരു മുനിസിപ്പാലിറ്റിയിലെ അല്ലെങ്കിൽ ഒരു പഞ്ചായത്തിലെ ഉറവിട ജൈവ മാലിന്യ സംസ്കരണം വിജയകരമാക്കാം.
ഇ. എം. മറ്റു ഉപയോഗങ്ങൾ
ആകർഷകരമായ പാക്കുകളിലാക്കി സെപ്റ്റിക്ടടാ ങ്ക് ക്ലീനർ എന്ന പേരിൽ് വളരെ കൂടിയ വിലയിൽ, ഇതേ ലായനി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
ഇനോക്കുലം

CLICK IN THE RIGHT ARROW FOR NEXT LESSON ..>>




































