Saturday, 26 September 2015

PLASTIC WASTE




















    


പല ചൈനീസ് പ്ലാസ്റ്റിക് ഉപകരണങ്ങളിൽ  നിന്നും  കുട്ടികൾക്ക് വിവിധ  അലർജികൾ ഉണ്ടാകുന്നതായി  ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. നിലവാരം കുറഞ്ഞ  പ്ലാസ്റ്റിക് പത്രങ്ങൾ ചൂടാകുമ്പോൾ  അതിൽ നിന്നും ചില രാസ പദാർത്ഥങ്ങൾ  ഇളകി ഭക്ഷണത്തിൽ കലരുന്നു. കുട്ടികൾക്ക് സ്കൂളിലേക്ക്  കൊടുത്തു വിടുന്ന ടിഫ്ഫിൻ കരിയർ , വാട്ടർ ബോട്ടിൽ  എന്നിവ അപകട സാധ്യത  വർധിപ്പിക്കുന്നു. പ്ലാസ്റ്റിക് പത്രങ്ങൾ വില കുറവ് നോക്കി വാങ്ങിക്കുമ്പോൾ  പല തവണ റീ സൈക്ലിംഗ് പ്രവർത്തനത്തിന് വിധേയമായ പ്ലാസ്റ്റിക്കായിരിക്കുമെന്ന് മനസിലാക്കുക. ഓരോ റീസൈക്ലിങിനും വിഷാംശ അളവ് വർധിക്കുന്നു.







പ്ലാസ്റ്റിക്കിനു ഉറപ്പു കൂട്ടുവാൻ വേണ്ടി ചേർക്കുന്ന ഒരു വസ്തുവാണ് ബി.പി .എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ബീഫിസിനോൾ-എ  എന്ന അപകടകരമായ രാസ പദാർത്ഥം . വാട്ടര്ബോട്ടിലെ, പ്ലാസ്റ്റിക് കപ്പുകൾ ,പാത്രങ്ങൾ എന്നിവയിലെല്ലാം ഈ  രാസ വസ്തു അടങ്ങിയിരിക്കുന്നു.







തുണി ക്കടകളും മാർജിൻ ഫ്രീ ഷോപ്പ് കളുമാണ്  ഇന്ന് ഏറ്റവും കുടുതൽ പ്ലാസ്റ്റിക്‌ കിറ്റുകൾ വീടുകളിലേക്ക് എത്തിക്കുന്നത്. കുടാതെ വഴിയോര കച്ചവടക്കാർ ,നിരോധിച്ച വളരെ കനം കുറഞ്ഞ ക്യാ രി ബാഗുകൾ വിതരണം നിരന്തരം വിതരണം ചെയ്യുന്നു.ഉപയോഗിച്ച കനം കുറഞ്ഞ ബാഗുകൾ മുതൽ പോളി പ്രോപ്പിലിൻ കവറുകൾ,പ്രിന്റെഡ്‌ പോളി പ്രോപ്പിലിൻ  എന്നിവ ഇനം തിരിച്ച് നൽകിയാൽ വില ലഭിക്കും. ഉപയോഗിച്ച പ്ലാസ്റ്റിക്‌ കുപ്പികളിൽ വെള്ള ,പച്ച,തവിട്ട്,എന്നി കളറുകൾ ഉള്ള പ്ലാസ്റ്റിക്‌ കുപ്പികൾ ക്കനുസരിച്ച് വില വിത്യാസമുണ്ട്.കളിപ്പാട്ടങ്ങൾ,ടൂത്ത്ബ്രഷ് ചെരിപ്പുകൾ,പവിസി പൈപ്പുകൾ എന്നിവയെല്ലാം വിവിധ നിരക്കിൽ വില ലഭിക്കുന്നതാണ്.പ്ലാസ്റ്റിക്‌ കത്തിച്ചു കളയേണ്ട അവസ്ഥകളിൽ കേന്ദ്രി കൃത ഇഞ്ചിനെറ്റ റുകൾ  സമീപത്ത് ലഭ്യമെങ്കിൽ ഉപയോഗപ്പെടുത്തുക. പ്ലാൻ എർത്ത്  പോലെ ഉള്ള സംഘടനകൾക്ക്  പ്ലാസ്റ്റിക്‌ മാലിന്യം അഴുക്കില്ല തെ  തരം തിരിച്ച് നൽകിയാൽ അവർ പ്രതിമാസം ശേഗരിച്ചു കൊണ്ട് പോകുകയും വില തരികയും ചെയ്യുന്ന രീതി നിരവധി റെസി ഡ ൻസ്  അസോസിയെഷനുകളിലും പ്രാവർത്തികമാണ് .









പ്ലാസ്റ്റിക് റീ സൈക്ലിംഗ് രീതിയാണ്  പ്ലാസ്റ്റിക് നിർമാർജനത്തിന് ഫലപ്രദമായ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടത്.





ഇന്ന്  പ്ലാസ്റ്റിക്‌  മനുഷ്യന്റെ  സന്തത സഹാജരിയാണ്  ഷോപ്പിങ്ങിലും , യാത്രയിലും  പ്ലാസ്റ്റിക്‌ ഉപകരണങ്ങൾ  ബാഗായും, കുപ്പിയായും  കയ്യിൽ  കരുതാത്തവർ  ചുരുങ്ങും . വീടിനുള്ളിൽ തന്നെ  പല സാധന ങ്ങൾ  സൂക്ഷിക്കാനും,പുറത്തേക്ക് ഇവ   കൊണ്ടുനടക്കാനും  കഴിയുന്നു  എന്നതാണ് ഈ മാരകവസ്തുവിനെ  ജനപ്രിയമാക്കുന്നത് . നമ്മെ പോറ്റുന്ന  ഭൂമിയും, പുഴകളും,സമുദ്രങ്ങളും    പ്ലാസ്റ്റിക്‌മാലിന്യം കൊണ്ട്  നശിച്ചുകൊണ്ടിരിക്കുന്നു . ദ്രവ രൂപത്തിലുള്ളതും അർദ്ധ ദ്രവ രൂപത്തിലുമുള്ള  ആഹാര സാധനങ്ങൾ  പ്ലാസ്റ്റിക്‌പത്രത്തിൽ  പാചകം  ചെയ്തുവക്കുന്നത്  ആരോഗ്യത്തിന്  ഹനികരാമാകുന്നു  . ഹോട്ടലുകളിൽ നിന്ന്  ചൂട്കറി യും ,  ക്ഷേത്രങ്ങളിൽ നിന്ന്   നല്ല ചൂടുള്ള പായസവും  പ്ലാസ്റ്റിക്‌ ടബ്ബകളിലും,  പ്ലാസ്റ്റിക്‌ കവറുകളിലും വാങ്ങി, ചിലർ  ഭക്ഷിക്കുന്നത്  കാണാം.







 പുളിയും, ചവർപ്പും  എരുവുമുള്ളതൊന്നും  പ്ലാസ്റ്റിക്‌ പാത്രങ്ങളിൽ  സൂക്ഷിക്കൻ പാടില്ല. പ്ലാസ്റ്റിക് പോളി വിനെയ്ൽ ക്ലോറേഡ്,  അക്രലിക് പ്ലാസ്റ്റിക്‌  എന്നിവ കാൻസറും  വൃക്ക രോഗങ്ങ ളും  ഉണ്ടാകുവാൻ കാരണമാകുന്നു . കുറഞ്ഞതരം പ്ലാസ്റ്റിക്കുകളിൽ ആഹാരസാധനങ്ങൾ  പൊതിഞ്ഞു സൂക്ഷിക്കുന്നത്  അപകടകരമാണ് . പ്ലാസ്റ്റിക്‌ കത്തുമ്പോൾ  പുറത്തേക്ക് വരുന്നത്  '"ഡയോക്സിൻ " എന്ന വിഷവസ്തുവാണ് ഈ വിഷ വസ്തു ശ്വ്‌സി ക്കുന്നതിലു ടെ കാൻസർ .വൃക്ക രോഗങ്ങൾ ,ജനിതക വൈകല്യങ്ങൾ  എന്നിവ ഉണ്ടാകുന്നു.  അമേരിക്ക -വിയറ്റ്നാം യുദ്ധ കാലത്ത് കട്ടിലൊളിച്ച  വിയറ്റ്നാം പോരാളികളെ  വെളിയിൽ കൊണ്ടുവരാൻ ,വിയറ്റ്നാം വനങ്ങളിൽ പ്രയോഗിച്ചത്  'ഏജന്റ് ഓറഞ്ച്' എന്ന ഈ  രാസവസ്തു വായിരുന്നു.  വനം കരിച്ചു കളയുകയായിരുന്നു അവരുടെ  ലക്‌ഷ്യം . ഏജന്റ്  ഓറഞ്ചി ൽ  അടങ്ങിയിരിക്കുനത്  "ഡയൊക്സിൻ"  എന്നാ വിഷ വസ്തുവാണ് .ഇതേ ഡയൊക്സിൻ  തന്നെ യാ ണ്  പ്ലാസ്റ്റിക്‌ കത്തുമ്പോഴും  പുറത്തുവരുന്നത് .  ജനത്തിരക്കേറിയ ടൌണിലും സ്കൂൾകൾക്ക്  സമീപവുംപ്ലാസ്റ്റിക്‌ കുനകൾ ഇട്ടു കത്തിക്കുന്നത്  നിത്യകാഴച് യാണ് .

















  








ശക്തമായ നടപടികളിലൂടെ മാത്രമേ ജനങ്ങളെ ശുചിത്വ പരിപാലനം പരിശീലിപ്പിക്കാൻ സാധിക്കുകയുള്ളു.പ്ലാസ്റ്റിക് നിരോധനം കൊണ്ട് മാത്രമേ പൂർണമായ മാലിന്യ സംസ്കരണം സാധ്യമാകുകയുള്ളൂ.അതിനായി ഗവണ്മെന്റ് ശക്തമായ നിയമ നിർമാണം  കൊണ്ടുവരണം അമിതമായ നികുതി ഈ ക്യാരി ബാഗു കൾക്ക് ചുമത്തിയാലും , ഇത് വരുത്തി വയ്ക്കുന്ന ദുക്ഷ്യങ്ങൾ  നോക്കുമ്പോൾ  സഹിക്കാവുന്നതും സാവകാശം നാം മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിത മാകുകയും  ചെയ്തോളും.                               












 




ഇന്ന് പ്ലാസ്റ്റിക്‌ ഇല്ലാത്ത  ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. കാരണം ഇതിനു പകരം വക്കുവാൻ കഴിയാത്ത വിധം നിരവധി ഉപയോഗങ്ങൾ ഇവക്കുണ്ട്.   മനുഷ്യന്റെ ശരീര അവയവങ്ങൾക്ക് പകരമായി പോലും ഇവ ഉപയോഗിക്കുന്നു.    പ്ലാസ്റ്റിക്‌ അപകട കാരിയല്ല  എങ്കിലും അവയുടെ നിർമാണ പ്രക്രിയയിൽ  നിരവധി അപകടകാരിയും വിഷമയവുമായ പദാ ർ ത്ഥങ്ങൾ പങ്കു ചേരുന്നുണ്ട്. അതുപോലെ അത് ചൂടാകുമ്പോഴും ,കത്തിക്കുമ്പോ ഴും  അതിന്റെ രാസ ഘടനമാറുകയും അപകടകരമായ പല വാതകങ്ങളും പുറത്തുവരികയും ചെയ്യുന്നു.പറ്റാവുനിടതെക്കെ പ്ലാസ്റ്റിക്‌ മാലിന്യം കുറക്കാൻ സഹായിക്കുന്ന  തുണി, ചണം, പേപ്പർ കിറ്റുകൾ എന്നിവ  ഉപയോഗിക്കുന്നതിൽ പ്രോത്സാഹനവും  ബോധവൽക്കരണവും നടത്തേണ്ടതുണ്ട്.














           ഇനി  ഈ ഗ്രോ ബാഗുകൾ  പരിസ്ഥിതി പ്രശ്നം ഉണ്ടാക്കിയേക്കും                         








പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങൾക്കും  ജീവ ജാലകങ്ങൾക്കും  എപ്രകാരം ദോഷം ആകുന്നു എന്ന് തെളിയിക്കുന്ന ഏതാനും ചിത്രങ്ങൾ  



















No comments:

Post a Comment